ന്യൂഡല്‍ഹി: മഞ്ഞ് മൂടി റോഡുകൾ അടഞ്ഞ ദിവസം കലറൂസിലെ സൈനീക ക്യാമ്പിലേക്ക് ഒരു കാളെത്തി. ഗർഭിണിയായ ഒരു സ്ത്രീയെ ആശുപത്രിയിലെത്തിക്കണം. വിളിച്ചത് ജമ്മു കാശ്മീരിലെ കുപ്പ് വാരയിൽ നിന്നുള്ള ഒരു ആശാ വർക്കരറായിരുന്നു. സാധാരണ ആംബുലൻസിനെത്താനാവാത്ത സ്ഥലം.
മഞ്ഞ് മൂടി റോഡുകൾ ബ്ലോക്കാണ്. പിന്നെ ഒന്നും നോക്കിയില്ല മഞ്ഞ് വീഴ്ചയെയ അവഗണിച്ച് സൈന്യത്തിന്റെ(Indian Army) പ്രത്യേക ആംബുലൻസും മെഡിക്കൽ സംഘവും സ്ഥലത്തേക്ക് പുറപ്പെട്ടു. പ്രസവവേദന കൂടിയതോടെ തിരികെ വരുന്ന വഴി ആംബുലൻസ് നിർത്താൻ ആശാ വർക്കർ ആവശ്യപ്പെട്ടു. മിനിട്ടുകൾക്കുള്ളിൽ ആ സ്ത്രീ പ്രസവിച്ചു. സുഖ പ്രസവം.
ALSO READ: Myanmar വീണ്ടും പട്ടാള ഭരണത്തിലേക്ക്; Aung San Suu Kyi അറസ്റ്റിൽ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...