Amazing..!! സമയത്തിനും 5 മണിക്കൂര്‍ മുന്‍പ് പുറപ്പെട്ട് സ്കൂട്ട് എയർലൈൻസ് വിമാനം..!! 30 യാത്രക്കാര്‍ പെരുവഴിയില്‍

30 പേരടങ്ങിയ ഗ്രൂപ്പിന് ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജന്‍റ്  സിംഗപ്പൂരിലേക്കുള്ള  സ്‌കൂട്ട് ഫ്ലൈറ്റ് സമയത്തിൽ മാറ്റം വരുത്തിയതിനെക്കുറിച്ച് യാത്രക്കാരെ അറിയിച്ചില്ല. ഇതോടെയാണ് ഇവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 02:39 PM IST
  • 30 പേരടങ്ങിയ ഗ്രൂപ്പിന് ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജന്‍റ് സിംഗപ്പൂരിലേക്കുള്ള സ്‌കൂട്ട് ഫ്ലൈറ്റ് സമയത്തിൽ മാറ്റം വരുത്തിയതിനെക്കുറിച്ച് യാത്രക്കാരെ അറിയിച്ചില്ല. ഇതോടെയാണ് ഇവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നത്.
Amazing..!! സമയത്തിനും 5 മണിക്കൂര്‍ മുന്‍പ് പുറപ്പെട്ട് സ്കൂട്ട് എയർലൈൻസ് വിമാനം..!! 30 യാത്രക്കാര്‍ പെരുവഴിയില്‍

Amritsar: വിമാനങ്ങളും ട്രെയിനുകളും വൈകി പുറപ്പെടുന്നതും എത്തിച്ചേരുന്നതും ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒരു പുതിയ  കാര്യമല്ല. വിമാനമോ ട്രെയിനോ ആകട്ടെ സമയത്തിന് പുറപ്പെട്ടുവെങ്കില്‍ നാം ആശ്വസിക്കും. എന്നാല്‍, നേരത്തെ പുറപ്പെട്ടലോ? അത്തരമൊരു സംഭവമാണ്  കഴിഞ്ഞ ദിവസം അമൃത്സർ എയർപോർട്ടില്‍ നടന്നത്...!!

സിംഗപ്പൂരിന്‍റെ സ്‌കൂട്ട് എയർലൈൻസ് ആണ് 5 മണിക്കൂർ നേരത്തെ പുറപ്പെട്ടത്. അമൃത്‌സർ- സിംഗപ്പൂര്‍  വിമാനം പുറപ്പെടേണ്ട സമയത്തില്‍ നിന്നും  5 മണിക്കൂര്‍ നേരത്തെ പുറപ്പെട്ടു. ഇതോടെ യാത്ര ചെയ്യാന്‍ സാധിക്കാതെ പോയത് 30 യാത്രക്കാര്‍ക്കാണ്. 

Also Read:  Republic Day 2023:  ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ കർത്തവ്യ പഥില്‍ പറക്കുക 50 യുദ്ധ വിമാനങ്ങള്‍

അമൃത്സർ എയർപോർട്ട് ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, 30 പേരടങ്ങിയ ഗ്രൂപ്പിന് ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജന്‍റ്  സിംഗപ്പൂരിലേക്കുള്ള  സ്‌കൂട്ട് ഫ്ലൈറ്റ് സമയത്തിൽ മാറ്റം വരുത്തിയതിനെക്കുറിച്ച് യാത്രക്കാരെ അറിയിച്ചില്ല. ഇതോടെയാണ് ഇവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നത്.

Also Read:  Jairam Ramesh: ജസീന്ത ആർഡേനിനെപ്പോലുള്ള നേതാക്കളെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിന് ആവശ്യം..!! ജയറാം രമേശ്
 
അമൃത്സർ വിമാനത്താവളത്തിൽനിന്നും സിംഗപ്പൂരിലേക്കുള്ള വിമാനം ഷെഡ്യൂളിന് മണിക്കൂറുകൾക്ക് മുമ്പ് പുറപ്പെട്ടു. സ്‌കൂട്ട് എയർലൈൻ വിമാനം രാത്രി 7.55ന് പുറപ്പെടേണ്ടിയിരുന്നെങ്കിലും ഉച്ചകഴിഞ്ഞ് 3 ന്  വിമാനം പുറപ്പെട്ടു.  സമയം മാറ്റിയ വിവരം ഇ-മെയിൽ വഴിയാണ് എയർലൈൻസ്  യാത്രക്കാരെ അറിയിച്ചത്. ഇ-മെയിൽ പരിശോധിച്ച, യാത്രാസമയത്തിലെ മാറ്റം അറിഞ്ഞ യാത്രക്കാര്‍ സമയത്തിന് വിമാനത്താവളത്തില്‍ എത്തി, അവരെയുംകൊണ്ട്‌ വിമാനം പറന്നു.  
 
അമൃത്സർ എയർപോർട്ട് ഉദ്യോഗസ്ഥര്‍  പറയുന്നതനുസരിച്ച്, 30 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജന്‍റ്   സിംഗപ്പൂരിലേക്കുള്ള ഫ്ലൈറ്റ് സമയത്തിൽ മാറ്റം വരുത്തിയ കാര്യം യാത്രക്കാരെ അറിയിച്ചില്ല. അതേസമയം, ഡിജിസിഎ ഇക്കാര്യം പരിശോധിച്ചുവരികയാണ്.
 
എന്തായാലും സമയത്തിന് മുന്‍പേ വിമാനം പുറപ്പെട്ടത് യാത്രക്കാരില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിയ്ക്കുകയാണ്...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News