Aisha Sultana Sedition Case : രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താനയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്

മുമ്പ് ഐഷ സുൽത്താനയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2021, 09:27 AM IST
  • മുമ്പ് ഐഷ സുൽത്താനയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
  • അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.
  • ഇടക്കാല ഉത്തരവിന്റെ കാലാവധി ഒരാഴ്‌ചയാണ്.
  • ഐഷ സുൽത്താനയെ കവരത്തി പൊലീസ് മൂന്ന് ദിവസം ചോദ്യം ചെയ്‌തിരുന്നു.
Aisha Sultana Sedition Case :  രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താനയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്

Kochi: രാജ്യദ്രോഹ കുറ്റം (Sedition Case) ചുമത്തപ്പെട്ട് ചോദ്യം ചെയ്യൽ നേരിട്ട് കൊണ്ടിരിക്കുന്ന ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതി (Kerala High Court)വിധി പറയും. മുമ്പ് ഐഷ സുൽത്താനയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.

ഇടക്കാല ഉത്തരവിന്റെ കാലാവധി ഒരാഴ്‌ചയാണ്. ഇതിനിടയിൽ ഐഷ സുൽത്താനയെ (Aisha Sultana) കവരത്തി പൊലീസ് മൂന്ന് ദിവസം ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഐഷയെ വിട്ടയച്ചിട്ടുണ്ട്. എന്നാൽ ലക്ഷദ്വീപിലെത്തിയ ഐഷ, ക്വാറന്‍റീൻ നിയമ ലംഘനങ്ങൾ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ALSO READ: Aisha Sulthana Sedition Case : രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ചാനൽ ചർച്ചയ്ക്കിടെ നടത്തിയ രാജ്യ ദ്രോഹപരമായ  പരാമർശത്തിനാണ് കേസ്. കവരത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്.  കേന്ദ്രസർക്കാർ കോവിഡ് (Covid 19) രോഗബാധയെ ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ജൈവായുധമായി ഉപയോഗിക്കുന്നുവെന്ന് മീഡിയ വൺ ചാനലിൽ നടന്ന ചർച്ചയിലാണ് ഐഷ വിവാദ പരാമർശം നടത്തിയത്.

ALSO READ: Lakshadweep Sedition Case : രാജ്യദ്രോഹക്കുറ്റത്തിന് ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ചൈന കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെ കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽ ഖോട പ​േട്ടലെന്ന ബയോവെപ്പൺ ഉപയോഗിച്ചുവെന്നാണ് ഐഷ പറഞ്ഞത്. ഇതിനെ തുടർന്ന് ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയിലാണ് ഐഷയ്ക്ക് എതിരെ കേസെടുത്തത്.

ALSO READ:  Lakshadweep : ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു

താൻ രാജ്യത്തിനെയോ സർക്കാരിനെയോ ലക്‌ഷ്യം വെച്ചല്ല അങ്ങനെയൊരു പരാമർശം നടത്തിയതെന്നും പ്രഫൂൽ പട്ടേലിനെ ഉദ്ദേശിച്ച് മാത്രമാണ് പറഞ്ഞതെന്നും ഐഷ സുൽത്താന വിശദീകരണം നൽകിയിരുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ഐഷ വിശദീകരണം നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News