Zika Virus Kerala: വാക്സിനില്ലാത്ത സിക, കൊതുകിനെ സൂക്ഷിക്കുക, ഇതാണ് ലക്ഷണങ്ങൾ

ചില സന്ദർഭങ്ങളിൽ, സിക മൂലം പക്ഷാഘാതം വരെ ഉണ്ടാവും ഒരു ഭാഗം തളർന്നു പോയേക്കാം

Written by - Zee Malayalam News Desk | Last Updated : Jul 8, 2021, 07:03 PM IST
  • രോഗബാധിതന്റെ കോശങ്ങൾ, രക്തം എന്നിവ പരിശോധിക്കുന്നതിലൂടെ രോഗനിർണ്ണയം നടത്താം
  • 1947-ൽ ഉഗാണ്ടയിൽ മഞ്ഞപ്പനിയെക്കുറിച്ച് ഗവേഷണം നടത്തിയിയിരുന്ന ശാസ്ത്രജ്ഞരാണ് ആദ്യമായി രോഗത്തെ കണ്ടെത്തിയത്‌
  • അവിടെയുള്ള സിക വനാന്തരങ്ങളിലെ റീസസ് കുരങ്ങുകളിലാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്
Zika Virus Kerala: വാക്സിനില്ലാത്ത സിക, കൊതുകിനെ സൂക്ഷിക്കുക, ഇതാണ് ലക്ഷണങ്ങൾ

പ്രത്യേകിച്ചൊരു വാക്സിനില്ലാത്ത രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട രോഗങ്ങളിലൊന്നാണ് സിക്ക വൈറസ്. പടരുന്നത് കൊതുക് കടി മൂലമാണെങ്കിലും പക്ഷാഘാതം വരെ ഉണ്ടാക്കിയേക്കാവുന്ന ശക്തമായ വൈറസാണിത്. മിക്ക സിക്ക രോഗബാധ കേസുകളിലും രോഗിക്ക് ലക്ഷണങ്ങളൊന്നുമുണ്ടാവില്ല.

ചില സന്ദർഭങ്ങളിൽ, സിക മൂലം പക്ഷാഘാതം വരെ ഉണ്ടാവും ഒരു ഭാഗം തളർന്നു പോയേക്കാം. ഗർഭിണികളായ സ്ത്രീകളിൽ ഇത് തുടർന്നുള്ള ജനന വൈകല്യങ്ങൾക്ക് കാരണമായേക്കാം.

ALSO READ : Breast Cancer: മുപ്പതാം വയസ്സിന് ശേഷം ഗർഭ ധരിക്കുന്നവരിൽ സ്തനാർബുദത്തിന് സാധ്യതയേറെയെന്ന് പഠനം

പ്രധാന ലക്ഷണങ്ങൾ

പനി,ശരീരത്തിൽ പാടുകൾ, സന്ധി വേദന, ചുവന്ന കണ്ണുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു ലക്ഷണങ്ങളെ ലഘൂകരിക്കുക മാത്രമാണ് പ്രധാന ചികിത്സ. ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക രോഗവും പകർത്തുന്നത്.രോഗിയുമായുള്ള ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്.

Also Read: Black Fungus ന് പിറകെ ഇന്ത്യയിൽ White Fungus റിപ്പോർട്ട് ചെയ്‌തു; വൈറ്റ് ഫംഗസ്, ബ്ലാക്ക് ഫംഗസിനെക്കാൾ അപകടകാരി

രോഗബാധിതന്റെ കോശങ്ങൾ, രക്തം എന്നിവ പരിശോധിക്കുന്നതിലൂടെ രോഗനിർണ്ണയം നടത്താം. എന്നാൽ ഇത്തരം പരിശോധനകൾ ചെയ്യാനുള്ള സംവിധാനമുള്ള ലാബുകൾ ചുരുക്കമാണ്.

1947-ൽ ഉഗാണ്ടയിൽ മഞ്ഞപ്പനിയെക്കുറിച്ച് ഗവേഷണം നടത്തിയിയിരുന്ന ശാസ്ത്രജ്ഞരാണ് ആദ്യമായി രോഗത്തെ കണ്ടെത്തിയത്‌. അവിടെയുള്ള സിക വനാന്തരങ്ങളിലെ റീസസ് കുരങ്ങുകളിലാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ആദ്യമായി മനുഷ്യരിൽ രോഗബാധ സ്ഥിരീകരിച്ചത് 1954-ൽ നൈജീരിയയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News