Jupiter Transit in 2025: ജ്യോതിഷപ്രകാരം വ്യാഴത്തിന്റെ രാശിമാറ്റം വളരെ പ്രാധാന്യം നിറഞ്ഞതാണ്. 12 രാശികളെയും ഈ രാശിമാറ്റം പലവിധത്തിൽ ബാധിക്കും. 2025 മെയ് മാസം വ്യാഴം മിഥുനം രാശിയിൽ പ്രവേശിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഇത് നേട്ടമുണ്ടാക്കുകയെന്ന് നോക്കാം.
ഇടവം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റത്താല്‍ സാമ്പത്തിക നേട്ടമുണ്ടാകും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമായിരിക്കും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടം മാറും. നിരവധി സന്തോഷ നിമിഷങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ബിസിനസിൽ ലാഭമുണ്ടാകും.
മിഥുനം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സമ്പത്ത് കുമിഞ്ഞു കൂടും. സ്വത്ത്, സ്ഥലം, വാഹനം, വീട് എന്നിവ സ്വന്തമാക്കാന്‍ യോഗമുണ്ടാകും. മത്സര പരീക്ഷകളിൽ വിജയിക്കാന്‍ സാധിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ മാറും. വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണിത്.
കന്നി രാശിക്കാർക്ക് ജോലിയില്‍ ഉയർച്ചയുണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങൾ നടത്താൻ അനുകൂല സമയമാണിത്.
ധനു രാശിക്കാര്‍ക്ക് ജോലി സംബന്ധമായി വിദേശ യാത്ര വേണ്ടി വന്നേക്കാം. സാമ്പത്തിക പ്രതിസന്ധികൾ ഒഴിയും. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ വിദേശത്ത് പോകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)