coronavirus:അമിത് ഷായുടെ ഹൈദരാബാദ് റാലി മാറ്റി

Last Updated : Mar 4, 2020, 11:16 PM IST
coronavirus:അമിത് ഷായുടെ ഹൈദരാബാദ് റാലി മാറ്റി

ഹൈദരാബാദ്:ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ ഹൈദരാബാദ് സന്ദര്‍ശനമാണ് നിശ്ചയിച്ചിരുന്നത്.മാര്‍ച്ച് 14 നും 15നുമാണ് സന്ദര്‍ശന പരിപാടി തയ്യാറാക്കിയത്.

സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിനമായ മാര്‍ച്ച് 15 ന് ഹൈദരാബാദില്‍ റാലിയും നിശ്ചയിച്ചിരുന്നു.ബിജെപി സംസ്ഥാന ഘടകം ഈ റാലിക്കായുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ coronavirus ബാധയുടെ പശ്ചാത്തലത്തില്‍ അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്ന റാലി മാറ്റിവെച്ചിരിക്കുകയാണ്.അമിത് ഷായുടെ സന്ദര്‍ശനത്തിന്റെയും റാലിയുടെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നേരത്തെ ഹോളി ആഘോഷങ്ങള്‍ ഈ വര്‍ഷം ഉണ്ടായിരിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു.വൈറസ്‌ ബാധ പകരുന്നത് തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അമിത് ഷാ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.പൊതു ചടങ്ങുകള്‍ ഒഴിവാക്കുന്നതിനും ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഈ വര്‍ഷം   ഹോളി ആഘോഷങ്ങള്‍ coronavirus  ബാധയുടെ പശ്ചാത്തലത്തില്‍ ഉണ്ടായിരിക്കില്ലെന്ന് ട്വിറ്ററില്‍ കൂടിയാണ് അമിത് ഷാ അറിയിച്ചത്.

Trending News