World Laughter Day: കൊറോണ അണുബാധ വ്യാപകമാകുന്ന ഈ സമയത്ത് ഏറ്റവും ആവശ്യം ചിരിക്കുകയെന്നതാണ്. ഇതിലൂടെ നമ്മുടെ ഉള്ളിൽ പോസിറ്റിവിറ്റി ഉണ്ടാകുകയും ഒപ്പം പ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യുന്നു.
ഇന്ന് ലോക ചിരി ദിനം (World Laughter Day). മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരിദിനമായി ആഘോഷിക്കുന്നത്. ലോക ഹാസ്യ ദിനം, അതായത് ലോക ചിരി ദിനാഘോഷം ആരംഭിച്ചത് 1998 ലാണ്.
കൊറോണയുടെ രണ്ടാം തരംഗം ആളുകളുടെ മുഖത്തിന്റെ സന്തോഷം തന്നെ കെടുത്തിയിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ചിരി ദിനത്തിന്റെ പേരിലെങ്കിലും ഒന്ന് ചിരിക്കുന്നത് വളരെയധികം നല്ലതാണ്. സ്വയം ചിരിക്കുക, അതുപോലെ തന്നെ മറ്റുള്ളവരേയും ചിരിപ്പിക്കുക. എല്ലാ വർഷവും മെയ് മാസത്തിലാണ് ലോക ചിരി ദിനം ആഘോഷിക്കുന്നത്. ഇതിന്റെ തീയതി വ്യത്യാസപ്പെടുന്നു കാരണം മെയ് മാസത്തിൽ വരുന്ന ആദ്യ ഞായറാഴ്ചയായിരിക്കും ലോക ചിരി ദിനം.
Also Read: Kerala Assembly Election 2021 Result Live: വട്ടിയൂർക്കാവിൽ വികെ പ്രശാന്തിന് വിജയം
ലോക ചിരി ദിനം ആരംഭിച്ചത് എപ്പോഴാണ്?
ലോക ചിരി ദിനം ഇന്ത്യയിലാണ് ആരംഭിച്ചത്. ഇതിന്റെ ക്രെഡിറ്റ് പോകുന്നത് ചിരി യോഗ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഡോ. മദൻ കതാരിയക്കാണ് (Madan Kataria). 1998 ജനുവരി 11 ന് മുംബൈയിൽ ആദ്യമായി ലോക ചിരി ദിനം ആഘോഷിച്ചത് അദ്ദേഹമാണ്. ഇത് ആഘോഷിക്കുന്നതിനു പിന്നിലെ ഏറ്റവും വലിയ ലക്ഷ്യം സമൂഹത്തിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കം കുറയ്ക്കുക എന്നതായിരുന്നു. അതിനുശേഷം എല്ലാ വർഷവും മെയ് ആദ്യ ഞായറാഴ്ച ലോക ചിരി ദിനമായി ആഘോഷിക്കപ്പെടുന്നു. ഈ സംഭവങ്ങളുടെ ലക്ഷ്യം എന്നുപറയുന്നത് ചിരിയുടെ സഹായത്തോടെ വാസുധൈവ കുടുംബകത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കുക എന്നതാണ്.
ചിരി ദിനത്തിന്റെ പ്രാധാന്യം
ഈ ദിവസം ആഘോഷിക്കുന്നതിന്റെ വ്യക്തമായ ലക്ഷ്യം ആളുകൾ ചിരിക്കുക-ചിരിപ്പിക്കുക എന്നതാണ്. ചിരിക്കുക എന്നത് നല്ലൊരു വ്യായാമമാണ് അതുപോലെ ചിരിപ്പിക്കുക എന്നത് ഒരു കലയാണ് എന്നാണ് പറയപ്പെടുന്നത്.
എന്തിനാണ് ചിരിക്കുന്നത്
ചിരിക്കുന്നത് കൊണ്ട് ശരീരത്തിന് പുത്തൻ ഊർജ്ജം നൽകുന്നു. ചിരിക്കുന്നത് കൊണ്ട് രക്തസമ്മർദ്ദം കുറയ്കക്കും. സംസാരിക്കുമ്പോൾ നാം എത്രത്തോളം ഓക്സിജൻ എടുക്കുന്നുവോ അതിന് ആരിരട്ടിയാണ് ചിരിക്കുമ്പോൾ നം എടുക്കുന്നത്. ഈ രീതിയിൽ ശരീരത്തിന് നല്ല അളവിൽ ഓക്സിജൻ ലഭിക്കുന്നു. അതുകൊണ്ടാണ് കൂടതൽ സമ്മർദ്ദത്തിലിരിക്കുന്ന വ്യക്തികളോട് എപ്പോഴും ചിരിച്ചുകൊണ്ടിരിക്കാൻ സൈക്കോളജിസ്റ്റുകൾ ഉപദേശിക്കുന്നത്. നിങ്ങൾ ചിരിക്കാൻ തുടങ്ങുമ്പോൾ ശരീരത്തിൽ നിങ്ങളുടെരക്തയോട്ടം നന്നായി നടക്കും. എല്ലാ ദിവസവും തുറന്ന് ചിരിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.
Also Read: ഈ അടിപൊളി Prepaid പ്ലാനുകൾ നിങ്ങൾക്ക് ഉപകരിക്കും, ദിനവും 1.5 ജിബിയിൽ കൂടുതൽ ഡാറ്റയും
അതുകൊണ്ടുതന്നെ നിങ്ങളും ചിരിക്കാനും-ചിരിപ്പിക്കാനും ശീലിക്കുന്നത് ഉത്തമമാണ്. അതിനുശേഷം നിങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും നിങ്ങൾക്ക് ഒരു ടെൻഷനും ഉണ്ടാകില്ലയെന്നത്. മാത്രമല്ല നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നതിനായി ദിവസവും എന്തെങ്കിലും കാര്യത്തിൽ ചിരിക്കാൻ നിങ്ങൾ ശ്രമിക്കണം.
അമേരിക്കയിലെ ഒരു സർവകലാശാലയുടെ കണ്ടുപിടുത്തമനുസരിച്ച് സ്ത്രീകൾ പുരുഷന്മാരെക്കാളും കൂടുതൽ ചിരിക്കാറുണ്ട് എന്നാണ്. അതായത് ഒരു സ്ത്രീ ദിനവും 62 തവണ ചിരിക്കുന്നുവെങ്കിൽ പുരുഷന്മാർ വെറും ഏട്ടുതവണ മാത്രമാണ് ചിരിക്കുന്നത് എന്നാണ്. അതുപോലെതന്നെ കൗമാര പ്രായത്തിൽ കൂടുതലായും സ്ത്രീകളിലും പുരുഷന്മാരിലും മറ്റു പ്രായത്തേക്കാൾ അപേക്ഷിച്ച് ചിരി കൂടുതലായിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
ഗവേഷകർ പറയുന്നത് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക് ചിരിക്കാ൯ നിരവധി കാരണങ്ങളാണെന്നാണ്. ഒന്നാമതായി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ അവരുടെ വികാരങ്ങൾ കൂടുതലായി പ്രകടിപ്പിക്കുന്നവരാണ്. അവരിൽ സഹാനുഭൂതി കൂടുതലും അതുപോലെ പെട്ടെന്ന് വികാരഭരിതരുമാകും. മാത്രമല്ല സ്ത്രീകളിൽ ജന്മനാ തന്നെ ചിരിക്കാനുള്ള കഴിവ് കൂടുതലാണത്രേ. വളരുന്തോറുമാണ് ഇത് കൂടുതൽ പ്രകടമാവുകയെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.