Papaya Health Benefits: പപ്പായ കൊണ്ട് ശരീരഭാരം കുറയ്ക്കാമെന്നത് എത്രപേർക്ക് അറിയാം. അമിത ഭാരം കാരണം നമ്മളിൽ പലരും പല പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്. ഇതിന് പ്രധാന കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ്. എണ്ണമയമുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഇത്തരമൊരു സാഹചര്യത്തിൽ ഭക്ഷണമൊന്നു ശ്രദ്ധിച്ചാൽ നമുക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയും. അതിനർത്ഥം ഭക്ഷണം കുറയ്ക്കുക എന്നല്ല അത് നമ്മുടെ ശരീരത്തിന്റെ ഊർജ്ജത്തെ ബാധിക്കും. പകരം ചില ലളിതമായ ട്രിക്കുകളിലൂടെ ശരീരഭാരം കുറയ്ക്കാം. അത്തരമൊരു ലളിതമായ ഹെൽത്ത് ടിപ്സിനെ കുറിച്ച് നമുക്കറിയാം.
Also Read: Weight Loss: ഭാരം കുറയ്ക്കാൻ ഈ രണ്ട് പാനീയങ്ങൾ രാവിലെ കുടിച്ചോളൂ,, ഫലം ഉറപ്പ്!
അതായത് ശരീരഭാരം കൂടുന്നവർക്ക് അത് കുറയ്ക്കാനായി പപ്പായ കഴിക്കാം. ഇതിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കും. മാത്രമല്ല പപ്പായയിൽ വിറ്റാമിൻ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. ഒപ്പം വയറിലെ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ഇനി നമുക്കറിയേണ്ടത് ശരീരഭാരം കുറയ്ക്കാൻ പപ്പായ എങ്ങനെ കഴിക്കാം എന്നാണ്.
Also Read: ഈ 5 രാശിക്കാർക്ക് എപ്പോഴും ലഭിക്കും ശനിയുടെ കൃപ, നേടും ബമ്പർ യോഗങ്ങൾ
വയറിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് ആണ് നിങ്ങളെ അലട്ടുന്ന പ്രശ്നമെങ്കിൽ തൈരിൽ പപ്പായ അരിഞ്ഞത് ചേർത്ത് പ്രഭാതഭക്ഷണത്തിൽ കഴിക്കുന്നത് ഉത്തമമാണ്. ഇതിലേക്ക് വേണമെങ്കിൽ മറ്റു ചില പഴങ്ങളും നിങ്ങൾക്ക് ചേർക്കാം. ഇതിലേക്ക് കുതിർത്ത ഡ്രൈ ഫ്രൂട്ട്‌സും ചേർക്കാം. ഇത് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് പെട്ടെന്ന് വിശപ്പ് തോന്നാതിരിക്കുകയും ഏറെനേരം വയർ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും. ഇതിലൂടെ അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ കഴിയും.
അതുപോലെ പ്രഭാതഭക്ഷണത്തിൽ ഒരു ഗ്ലാസ് പാലും പപ്പായയും കഴിക്കുന്നതും നല്ലതാണ്. ഇത് പ്രോട്ടീൻ നൽകുകയും മണിക്കൂറുകളോളം വയർ നിറഞ്ഞിരിക്കുന്നതായി തോന്നുകയും. ഇത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുകായും ചെയ്യുന്നു.
ഇനി നിങ്ങൾക്ക് പ്ലെയിൻ പപ്പായ കഴിക്കാൻ ഇഷ്ടമില്ലെങ്കിൽ പപ്പായയിൽ കുറച്ചു ചാട്ട് മസാല ചേർത്തും കഴിക്കാം. അതിനായി പപ്പായ കഷ്ണങ്ങളാക്കി കറുത്ത ഉപ്പും കുരുമുളകുപൊടിയും വിതറി കഴിക്കുന്നത് ഉത്തമമാണ്.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ സ്വീകരിക്കുന്നതിന് മുൻപ് വൈദ്യോപദേശം തേടുക)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...