Walking Benefits: ഭക്ഷണം കഴിച്ചതിനുശേഷം അല്പം നടക്കാം... കാരണവും ഗുണങ്ങളും അറിയാം

Walking Benefits: ഭക്ഷണം കഴിച്ചതിനുശേഷം അല്പം നടക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഉചിതമാണ്. അതായത്, ഭക്ഷണം കഴിച്ച് അൽപം നടന്നാൽ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Feb 21, 2023, 07:00 PM IST
  • ഭക്ഷണം കഴിച്ചതിനുശേഷം അല്പം നടക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഉചിതമാണ്. അതായത്, ഭക്ഷണം കഴിച്ച് അൽപം നടന്നാൽ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും
Walking Benefits: ഭക്ഷണം കഴിച്ചതിനുശേഷം അല്പം നടക്കാം... കാരണവും ഗുണങ്ങളും അറിയാം

Walking Benefits: ശരീരത്തിന്‍റെ  ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. എന്നാല്‍ പലര്‍ക്കും ശരിയായ  രീതിയില്‍ വ്യായാമം ചെയ്യുവാന്‍ സാധിക്കില്ല, അല്ലെങ്കില്‍ സമയം കിട്ടാറില്ല.  ആ  അവസരത്തില്‍, യാതൊരു ബുദ്ധിമുട്ടും കൂടാതെ  ചെയ്യുവാന്‍ സാധിക്കുന്ന ഒരു വ്യായാമമാണ് നടത്തം. 

ഏറ്റവും നല്ല വ്യായാമവുമാണ് നടത്തം. ദിവസേന അര മണിക്കൂറെങ്കിലും നടക്കുക എന്നത് ഒരു ശീലമാക്കിയാല്‍ ഒത്തിരിയേറെ അസുഖങ്ങളില്‍ നിന്നും നമുക്ക് രക്ഷപെടാന്‍ സാധിക്കും.  ഇന്നത്തെ നമ്മുടെ പ്രത്യേക ജീവിത ശൈലി നമ്മെ പെട്ടെന്ന് തന്നെ പല രോഗങ്ങള്‍ക്കും  അടിമകളാക്കുകയാണ്.  ഈ സാഹചര്യത്തില്‍  നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മികച്ച വ്യായാമമായ നടത്തത്തെ തന്നെ ആശ്രയിക്കാം... 

Also Read:  Sex Law: 16 വയസിന് താഴെ പ്രായക്കാരുമായുള്ള ലൈംഗികബന്ധം കുറ്റകരം, നിയമവുമായി ജപ്പാന്‍

ദിവസവും 10 മിനിറ്റ് വേഗത്തില്‍ നടക്കുന്നത് ദീര്‍ഘായുസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്  പഠനങ്ങള്‍ പറയുന്നത്.  അതായത് വേഗത കുറഞ്ഞ് നടക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേഗത്തില്‍ നടക്കുന്നവര്‍ക്ക് 20 വര്‍ഷം വരെ ആയുസ് കൂടുതലുണ്ട് എന്ന് സാരം. നിങ്ങളുടെ ശരീരത്തിലും ആരോഗ്യത്തിലും അത്ഭുതകരമായ മാറ്റം കാണാമെങ്കില്‍ ദിവസേന നടത്തം പതിവാക്കാം... 

Also Read:  Milk and Food: ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കൊപ്പം ഒരിയ്ക്കലും പാല്‍ കുടിയ്ക്കരുത് 

എന്നാല്‍, ഭക്ഷണം കഴിച്ചതിനുശേഷം അല്പം നടക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഉചിതമാണ്. അതായത്, ഭക്ഷണം കഴിച്ച് അൽപം നടന്നാൽ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.
 
ഭക്ഷണം കഴിച്ചയുടൻ കിടന്നുറങ്ങുന്നവരാണ് ഒട്ടു മിക്കവരും. അതുമൂലം ശരീരത്തിന് പലവിധ പ്രശ്‌നങ്ങളും നേരിടേണ്ടിവരുന്നു. ഭക്ഷണം കഴിച്ച് അൽപം നടന്നാൽ ആരോഗ്യത്തെ പല പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയും.  

ഭക്ഷണം കഴിച്ച ശേഷം നടക്കുന്നതിന്‍റെ ഗുണങ്ങൾ അറിയാം 
 
ഭക്ഷണം കഴിച്ചശേഷം നടക്കുത് ദഹനപ്രക്രിയ മെച്ചപ്പെടാൻ മാത്രമല്ല, ദഹനക്കേട്, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിയ്ക്കും.  

ഒരാൾ ഭക്ഷണം കഴിച്ചശേഷം നടക്കുന്നത് വഴി രക്തചംക്രമണം മെച്ചപ്പെടുത്താം. ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. 

ഭക്ഷണം കഴിച്ചതിനു ശേഷം നടക്കുത് അമിത ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും.  കൂടാതെ, ഇത് ഒരാളെ ഫിറ്റായി നിലനിർത്താനും സാധിക്കും.

സമ്മർദ്ദം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഭക്ഷണം കഴിച്ചതിനുശേഷംഅല്പം നടക്കാം. വെറും 10 മിനിറ്റ് നടന്നാല്‍ മതി, മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. 

ഉറക്കമില്ലായ്മ എന്ന പ്രശ്‌നം ഇല്ലാതാക്കാൻ ഭക്ഷണം കഴിച്ചതിനുശേഷം അല്പം നടക്കുന്നത് സഹായിയ്ക്കും. നല്ല ഉറക്കം ആരോഗ്യത്തിന് ഏറെ അനിവാര്യമാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 
 

Trending News