ചെവി വേദന (Ear Ache) പലപ്പോഴും വളരെ അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. എന്നാൽ എല്ലാ ചെവി വേദനയും അണുബാധ മൂലം ആകണമെന്നില്ല. അതിനാൽ തന്നെ പലപ്പോഴും മരുന്ന് ആവശ്യമാണ് വരാറില്ല. എന്നാൽ 1 ആഴ്ചയിൽ കൂടുതൽ ചെവി വേദന നീണ്ട് നിന്നാലോ, അതി കഠിനമായ ചെവി വേദന ഉണ്ടായാലോ ആരോഗ്യ വിദഗ്ദ്ധന്റെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്. മരുന്ന് കഴിക്കാതെ ചെവി വേദന മാറാനുള്ള ചില പൊടികൈകൾ നോക്കാം.
വേദന സംഹാരികൾ
ആന്റി ബിയോട്ടിക്സിന് (Anti-biotic) ഒപ്പമോ അല്ലാതെയോ വേദന സംഹാരികൾ കഴിക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. അത് മാത്രമല്ല ചെവി വേദന മൂലം ഉണ്ടാകുന്ന പണി കുറയ്ക്കാനും ഇവ സഹായിക്കും. എന്നാൽ മരുന്ന് കഴിക്കുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ദ്ധന്റെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്. ഗർഭിണികളും കുട്ടികളും വിദഗ്ദ്ധ അഭിപ്രായം ഇല്ലാതെ മരുന്ന് കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ALSO READ: Health Tips:ഗുണങ്ങളുടെ കലവറ പേരയ്ക്ക, കഴിച്ചാല്‍ അടിമുടി ആരോഗ്യം
ചൂട് അല്ലെങ്കിൽ തണുപ്പ് വെക്കാം
വേദനയുള്ള (Pain) ഭാഗങ്ങളിൽ ചൂടോ അല്ലെങ്കിൽ തണുപ്പോ വെക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. ഇത് ചെവി വേദയ്ക്ക് മാത്രമല്ല എല്ലാത്തരം വേദനയ്ക്കും ഫലപ്രദമാണ്. ആത് മാത്രമല്ല കുട്ടികളിലും മുതിർന്നവരിലും ഈ മാർഗ്ഗം വളരെ സുരക്ഷിതവുമാണ്. 10 മിനിറ്റിന്റെ ഇടവേളയിൽ ചൂടും തണുപ്പും മാറ്റി മാറ്റി വെക്കുന്നതും ഫലപ്രദമാണ്.
ALSO READ: നിങ്ങൾ പതിവായി ചോറ് കഴിക്കുന്നവരാണോ? സൂക്ഷിക്കുക നിങ്ങളെ കാത്ത് അപകടം പതിയിരിപ്പുണ്ടാകും
ഒലിവ് എണ്ണ
ഒലിവ് എന്ന പണ്ട് മുതലേ ചെവി വേദനയ്ക്ക് ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു മരുന്നാണ്. ഇത് ഫലപ്രദമാണോ എന്നതിന് വ്യക്തമായ തെളിവുകൾ ഒന്നും ഇനിയും ലഭിച്ചിട്ടില്ല. എന്നാൽ ചെറു ചൂടുള്ള ഒലിവ് എണ്ണ വേദനയുള്ള ചെവിയിൽ ഒഴിക്കുന്നത് വേദന കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്പോലെ ഈ വഴി സ്വീകരിക്കുമ്പോൾ എണ്ണ ശരീര താപനിലയിൽ തന്നെയാണെന്ന് ഉറപ്പാക്കണം.
ALSO READ: Covid Second Wave: Covid കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ഏതുതരം Mask ആണ് ഉത്തമം?
ഇഞ്ചി
ഇഞ്ചി (Ginger) വീക്കം കുറയ്ക്കാൻ സഹായിക്കുന്നത് പോലെ വേദന കുറയ്ക്കാനും സഹായിക്കും. ഇഞ്ചിയുടെ നീറോ ഇഞ്ചി ചൂടാക്കുമ്പോ കിട്ടുന്ന എണ്ണയോ തണുപ്പിച്ച ശേഷം ചെവിയിൽ ഒഴിക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും.
വെളുത്തുള്ളി
വെളുത്തുള്ളിയ്ക്ക് (Garlic) അണുബാധ പ്രതിരോധിക്കാനും വേദന കുറയ്ക്കാനുമുള്ള കഴിവുകളുണ്ട്. വെളുത്തുള്ളി ചതച്ച് ഒലിവു എണ്ണയിലോ എള്ളെണ്ണയിലോ മുക്കി വെച്ചതിന് ശേഷം വെളുത്തുള്ളി മാറ്റി ആ എണ്ണ ചെവിയിൽ ഒഴിക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.