കണ്ണൂര്‍: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമത്തെ തുടർന്ന് ആശുപത്രി ജീവനക്കാരും പോലീസും ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
Also Read: പെരിയ ഇരട്ടക്കൊലപാതകം:14 പ്രതികൾ കുറ്റക്കാരെന്ന് കോടതി; 10 പേരെ വെറുതെവിട്ടു
മട്ടന്നൂരില്‍ ലോഡ്ജില്‍ താമസിച്ചിരുന്ന നടിയെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാത്രിയോടെയാണ് കൂടെയുള്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവനക്കാരോടും രോഗികളോടും ഇവര്‍ തട്ടിക്കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: പുതുവർഷത്തിൽ ചൊവ്വ പുണർതം നക്ഷത്രത്തിലേക്ക്; ജനുവരി മുതൽ ഇവർക്ക് നേട്ടം മാത്രം!
ഈ പെരുമാറ്റം തുടര്‍ന്നതോടെ ആശുപത്രി അധികൃതർ മട്ടന്നൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നടി ലഹരി ഉപയോഗിച്ചിരുന്നതായിട്ടാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. താന്‍ തുടര്‍ച്ചയായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു വരികയാണെന്നും ആശുപത്രിയില്‍ എത്തിച്ചവര്‍ക്കൊപ്പം പോകില്ലെന്നും പോലീസ് സംരക്ഷണം ആവശ്യമുണ്ടെന്നും നടി ആവശ്യപ്പെട്ടതായി ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്നാണ് ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.