ചിത്രങ്ങൾ വെച്ചുള്ള ടെസ്റ്റുകൾ വഴി കണ്ടെത്താം. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. ഒരേ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തെ നിങ്ങൾ കാണുന്ന രീതിയിൽ ആയിരിക്കില്ല മറ്റൊരാൾ കാണുക. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും.
നിങ്ങളുടെ കണ്ണുകളിൽ കാണുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളുമായി എത്രത്തോളം ഏകോപിക്കപ്പെട്ടിട്ടുണ്ടെന്ന് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ വഴി മനസിലാക്കാം.ചിലപ്പോൾ നിങ്ങളുടെ തലച്ചോർ നിങ്ങളോട് കള്ളം പറയാറുണ്ട്. നിങ്ങളുടെ കണ്ണിൽ നിന്ന് നിങ്ങളുടെ തലച്ചോറിൽ എത്തിന്ന് സിഗ്നലുകൾ മാറുന്നതനുസരിച്ച് ഒരു ചിത്രത്തെ നിങ്ങൾ കാണുന്ന രീതിയും മാറും. അതിനാൽ തന്നെ ഒരു ചിത്രത്തിൽ ഉള്ളത് ഇല്ലെന്നും, ഇല്ലാത്തത് ഉണ്ടെന്നും ചിലപ്പോഴൊക്കെ നമ്മുടെ തലച്ചോർ നമ്മെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമംഗലയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ടിക്‌ടോക് യൂസർ ആയ കീലൻ ലെയ്സർ പങ്ക് വെച്ച ചിത്രമാണ് ഇത്. ഈ ചിത്രത്തിൽ നീളത്തിലുള്ള നീല വരകൾ കാണാൻ സാധിക്കും. അതിനോടൊപ്പം തന്നെ മൂന്ന് വൃത്തങ്ങളും കാണാം. ആദ്യം കാണുമ്പോൾ ഈ വൃത്തങ്ങൾ വയലറ്റ്, മജന്ത, മഞ്ഞ നിറങ്ങളിലുള്ള വൃത്തങ്ങളാണ് ഇവയെന്ന് തോന്നും. എന്നാൽ ഒന്ന് കൂടി ശ്രദ്ധിച്ചാൽ അങ്ങനെയല്ലെന്ന് മനസിലാകും. ഇത് നിങ്ങളുടെ തലച്ചോർ നിങ്ങളിൽ ഉണ്ടാക്കുന്ന മിഥ്യാധാരണയാണ്.
നിങ്ങൾ ഈ ചിത്രത്തിൻറെ ഒരു സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ച് നോക്കൂ. അപ്പോൾ നിങ്ങൾക്ക് മനസിലാകും. അത് കറുപ്പും വെള്ളയും നിറങ്ങളാണെന്ന് നിങ്ങൾക്ക് മനസിലാകും. വ്യത്യസ്ത നിറങ്ങൾക്ക് ഇടയിൽ ഈ കറുപ്പും വെള്ളയും നിറങ്ങൾ വന്നത് കൊണ്ടാണ്, ഇത് മഞ്ഞ നിറമാണെന്ന് നിങ്ങൾക്ക് തോന്നുണ്ടത്. കൂടാതെ വൃത്തത്തിന് പുറത്തുള്ള നീല നിറങ്ങളും ഈ മിഥ്യാധാരണകൾ ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...