Optical illusion: ഒരു ചലഞ്ചിന് തയാറാണോ? ഈ ചിത്രത്തിൽ നിന്ന് വെളുത്ത മുട്ട കണ്ടെത്താമോ? 10 സെക്കൻഡ് മാത്രം

Optical Illusion Image: ലോകത്തിൽ സൂപ്പർ വിഷനുള്ള 1 ശതമാനം ആളുകൾക്ക് മാത്രമേ ഈ ചിത്രത്തിൽ നിന്ന് വെളുത്ത മുട്ട കണ്ടെത്താൻ കഴിയുകയുള്ളൂവെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 04:40 PM IST
  • ഹംഗേറിയൻ ഗ്രാഫിക് ആർട്ടിസ്റ്റ് ഗെർഗെലി ഡുഡാസ് പങ്കുവെച്ച ചിത്രമാണിത്.
  • ഈ ചിത്രത്തിൽ നിന്ന് ഒരു വെളുത്ത മുട്ട കണ്ടെത്തുക എന്നതാണ് നിങ്ങൾക്ക് മുൻപിലുള്ള വെല്ലുവിളി.
  • അതും 10 സെക്കൻഡിൽ കണ്ടെത്തണം.
Optical illusion: ഒരു ചലഞ്ചിന് തയാറാണോ? ഈ ചിത്രത്തിൽ നിന്ന് വെളുത്ത മുട്ട കണ്ടെത്താമോ? 10 സെക്കൻഡ് മാത്രം

ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളിൽ ഒളിച്ചിരിക്കുന്ന സമസ്യകൾ കണ്ടെത്താൻ പലർക്കും ഇഷ്ടമാണ്. ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും സ്‌ട്രെസ് മാറ്റാനും ടെൻഷൻ കുറയ്ക്കാനും ഒക്കെ പലപ്പോഴും ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. മാത്രമല്ല ഏകാഗ്രത കൂട്ടാനും നിരീക്ഷണപാടവം വർധിപ്പിക്കാനും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ സഹായിക്കാറുണ്ട്. ആളുകളുടെ അവർക്ക് പോലും അറിയാത്ത സ്വഭാവങ്ങളും വ്യക്തിത്വ സവിശേഷതകളും മനസിലാക്കാൻ പലപ്പോഴും ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്.

നിങ്ങളുടെ നിരീക്ഷണ കഴിവുകൾ പരീക്ഷിക്കുന്ന മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ മിഥ്യാധാരണകൾ. നമ്മുടെ മസ്തിഷ്കം ഓരോ ചിത്രത്തെയും എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള കൗതുകകരമായ ഉൾക്കാഴ്ച അവ നൽകുന്നു. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ വിവിധ രൂപങ്ങളിൽ വരുന്നു, അവയിൽ ചിലത് വ്യക്തിത്വ സവിശേഷതകൾ, മിഥ്യാധാരണകൾ, കോഗ്നിറ്റീവ് ടീസറുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്.

നിങ്ങളുടെ നിരീക്ഷണ കഴിവുകൾ പരീക്ഷിക്കാൻ നിങ്ങൾ തയ്യാറാണോ?

ഹംഗേറിയൻ ഗ്രാഫിക് ആർട്ടിസ്റ്റ് ഗെർഗെലി ഡുഡാസ് പങ്കുവെച്ച ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇപ്പോൾ നിങ്ങളുടെ മുൻപിലുള്ളത്. ഈ ചിത്രത്തിൽ നിന്ന് ഒരു വെളുത്ത മുട്ട കണ്ടെത്തുക എന്നതാണ് നിങ്ങൾക്ക് മുൻപിലുള്ള വെല്ലുവിളി. അതും 10 സെക്കൻഡിൽ കണ്ടെത്തണം. ഒരു ശതമാനം ആളുകൾക്ക് മാത്രമെ ഇത്തരത്തിൽ മുട്ട കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ എന്നാണ് അവകാശവാദം.

Also Read: Optical Illusion: നായ്ക്കൾക്കിടയിൽ ഒരു പാണ്ട ഒളിച്ചിരിപ്പുണ്ട്, 10 സെക്കൻഡിൽ കണ്ടെത്താമോ?

തന്നിരിക്കുന്ന ചിത്രത്തിൽ ഒരു പൂന്തോട്ടത്തിൽ മുയലുകളും കുറെ കളർഫുൾ മുട്ടകളുമാണ് കാണാൻ സാധിക്കുന്നത്. എന്നിരുന്നാലും, 10 സെക്കൻഡിനുള്ളിൽ മറഞ്ഞിരിക്കുന്ന വെളുത്ത മുട്ട കണ്ടെത്തുക എന്നതാണ് വെല്ലുവിളി.

ഇതിനോടകം നിങ്ങൾ വെളുത്ത മുട്ട കണ്ടെത്തി കാണുമെന്ന് വിശ്വസിക്കുന്നു... ഇല്ലെങ്കിൽ നിങ്ങൾക്കായി മുട്ട അടയാളപെടുത്തിയ ചിത്രം ചുവടെ കൊടുക്കുന്നു.

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണയുണ്ടാക്കാൻ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴയ്ക്കാറുമുണ്ട്.

ഒരു വ്യക്തിയുടെ കണ്ണിനും മസ്തിഷക്കത്തിനുമുള്ള ഒരു എക്സർസൈസ് കൂടിയാണ്. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ വളരെ ജനപ്രിയമാണ്. ധാരാളം ഒപ്റ്റിക്കൽ ഇല്യൂഷൻ വീഡിയോകളും ചിത്രങ്ങളും ദിനംപ്രതി സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഒരാളുടെ വ്യക്തിത്വവും ഐക്യൂ ലെവലും അവരുടെ ആ​ഗ്രഹങ്ങളെ കുറിച്ചുമെല്ലാം ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ നിന്നും മനസിലാകും. എല്ലാ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും ചിലപ്പോൾ അത്തരത്തിൽ വ്യക്തിത്വമോ സവിശേഷതയോ ഒന്നും എടുത്ത് കാണിച്ചെന്ന് വരില്ല. ചിലപ്പോൾ ഇവ വെറും ബ്രെയിൻ ടീസറുകൾ മാത്രമാകും. വളരെ വേ​ഗത്തിലാണ് ഇത്തരം ചിത്രങ്ങൾ വൈറലാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News