ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടാത്തവരുടെ എണ്ണം വളരെ കുറവാണ്. ഇത്തരം ചിത്രങ്ങളിലെ സമസ്യകൾ കണ്ടെത്തുക എന്നത് വളരെ രസകരമായ കാര്യമാണ്. എന്നാൽ ഇത്തരം ചിത്രങ്ങൾ ആളുകളെ ആശയക്കുഴപ്പത്തിൽ ആക്കാറും ഉണ്ട്. ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും ഒക്കെ സ്ട്രെസും ടെൻഷനും മാറ്റാൻ പലപ്പോഴും ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. കൂടാതെ തലച്ചോറിനും കണ്ണുകൾക്കും ഇത്തരം ചിത്രങ്ങൾ വളരെ നല്ലൊരു വ്യായാമം കൂടിയാണ്. ഒരു വ്യക്തിയുടെ സ്വഭാവത്തെ കുറിച്ച് പോലും മനസിലാക്കാൻ ഇത്തരം ചിത്രങ്ങൾ സഹായിക്കും. തങ്ങളുടെ രോഗികളെ പൂർണമായും മനസിലാക്കാൻ സൈക്കോളജിസ്റ്റുകളും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.
ഫേസ്ബുക്കിൽ പങ്കുവെച്ച് ഏറെ ശ്രദ്ധ നേടിയ ചിത്രമാണിത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ പ്രമുഖ നഗരമായ ന്യൂയോർക്കിലെ W 120ത് സ്ട്രീറ്റിലെ ഒരു കെട്ടിടത്തിന്റെ ചിത്രമാണിത്. ഈ ചിത്രത്തിൽ 2 കിളികൾ ഒളിച്ചിരിപ്പുണ്ട്. ഈ കിളികളെ 20 സെക്കന്റുകൾക്ക് ഉള്ളിൽ കണ്ടെത്തണം. എന്നാൽ ലോകത്തിൽ അതിബുദ്ധിമാൻമാരായ 1 ശതമാനം ആളുകൾക്ക് മാത്രമേ ഈ കിളികളെ കണ്ടെത്താൻ കഴിയുകയുള്ളൂവെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. നിങ്ങൾക്ക് 20 സെക്കന്റുകൾക്ക് ഉള്ളിൽ പക്ഷികളെ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ നിന്നാൽ അതിബുദ്ധിമാൻ ആണെന്നാണ് അർഥം.
ALSO READ: Optical Illusion : ഈ ചിത്രത്തിൽ ഒരു പാമ്പ് ഒളിച്ചിരിപ്പുണ്ട്; 10 സെക്കന്റിൽ കണ്ടെത്താമോ?
കിളികളെ കാണാം
നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യധാരണങ്ങൾ ഉണ്ടാകുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. ഇത്തരം ചിത്രങ്ങൾ നിങ്ങളിൽ ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. ഫിസിക്കൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് എന്നിങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉണ്ട്. ഇത്തരം ചിത്രങ്ങൾ തലച്ചോറിന് തെറ്റായ സന്ദേശങ്ങൾ നൽകുന്നത് കൊണ്ട് തന്നെ ഒരു ചിത്രത്തിൽ ഉള്ള കാര്യങ്ങൾ ഇല്ലെന്നും, ഉള്ള കാര്യങ്ങൾ ഇല്ലെന്നും ഒക്കെ തോന്നാം. ഒരു സാധാരണ മനുഷ്യ മസ്തിഷ്കത്തിന് ഓരോ കോണിൽ നിന്നും വ്യത്യസ്തമായ ധാരണ രൂപപ്പെടുത്തുന്ന കാര്യങ്ങളെയോ ചിത്രങ്ങളെയോ വ്യത്യസ്തമായി കാണാനോ കഴിയും. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.