Low Blood Glucose Level: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയാതെ നിയന്ത്രിച്ച് നിർത്തുന്നതിനുള്ള മാർ​ഗങ്ങൾ

Blood Glucose: രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് സാധാരണ പരിധിയേക്കാൾ കുറവുള്ള ഒരു അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയയെന്ന് പൂനെയിലെ കൺസൾട്ടന്റ് ഡയബറ്റോളജിസ്റ്റ് ഡോ. സുഹാസ് എരാണ്ടെ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 27, 2022, 07:44 PM IST
  • രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് സാധാരണ പരിധിയേക്കാൾ കുറവുള്ള ഒരു അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ
  • ഓരോ വ്യക്തിക്കും ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോൾ വ്യത്യസ്ത ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്
  • അതിനാൽ, രക്തത്തിലെ ​ഗ്ലൂക്കോസ് നില കുറവാണോ എന്നറിയാൻ, ഗ്ലൂക്കോസ് നില തുടർച്ചയായി നിരീക്ഷിക്കേണ്ടത് പ്രധാനമാണ്
Low Blood Glucose Level: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയാതെ നിയന്ത്രിച്ച് നിർത്തുന്നതിനുള്ള മാർ​ഗങ്ങൾ

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ ഒരു പഠനമനുസരിച്ച്, പ്രമേഹരോ​ഗികളിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. ലോകത്തിലെ പ്രമേഹമുള്ള വ്യക്തികളിൽ ആറാളിൽ ഒരാൾ ഇന്ത്യക്കാരനാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാജ്യത്ത് പ്രമേഹബാധിതരുടെ എണ്ണത്തിൽ 150 ശതമാനം വർധനവാണ് ഉണ്ടായത്. പ്രമേഹത്തിന്റെ പ്രശ്നം പരക്കെ ചർച്ച ചെയ്യപ്പെടുമ്പോൾ, ഹൈപ്പോഗ്ലൈസീമിയ എന്ന പ്രശ്നം അവഗണിക്കപ്പെട്ടതായി കാണപ്പെടുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്റ്റാൻഡേർഡ് പരിധിയേക്കാൾ കുറയുന്ന അവസ്ഥയാണിത്. രക്തത്തിലെ കുറഞ്ഞ ഗ്ലൂക്കോസിനെ ഇൻസുലിൻ പ്രതികരണം അല്ലെങ്കിൽ ഇൻസുലിൻ ഷോക്ക് എന്നും വിളിക്കാം.

രക്തത്തിലെ കുറഞ്ഞ ഗ്ലൂക്കോസ് നിലയോട് ഓരോ വ്യക്തിയുടെയും പ്രതികരണം വ്യത്യസ്തമാണെങ്കിലും, രക്തത്തിലെ കുറഞ്ഞ ഗ്ലൂക്കോസ് നിലയുടെ പൊതുവായ സൂചകങ്ങളിൽ പരിഭ്രാന്തി, ഉത്കണ്ഠ, വിയർപ്പ്, വിറയൽ, ക്ഷോഭം, അക്ഷമ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലകറക്കം എന്നിവ ഉൾപ്പെടുന്നു. ഇത് ​ഗുരുതരമാകുന്ന സാഹചര്യങ്ങളിൽ, രോഗികൾക്ക് മരവിപ്പ്, മയക്കം, മങ്ങിയ കാഴ്ച, അല്ലെങ്കിൽ സംസാരിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം.

ALSO READ: Intermittent Fasting: ഇടവിട്ടുള്ള ഉപവാസം പ്രമേഹരോ​ഗികൾക്ക് ​ഗുണം ചെയ്യുമോ?

എന്താണ് ഹൈപ്പോഗ്ലൈസീമിയ
രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് സാധാരണ പരിധിയേക്കാൾ കുറവുള്ള ഒരു അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയയെന്ന് പൂനെയിലെ കൺസൾട്ടന്റ് ഡയബറ്റോളജിസ്റ്റ് ഡോ. സുഹാസ് എരാണ്ടെ വ്യക്തമാക്കുന്നു. ഓരോ വ്യക്തിക്കും ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോൾ വ്യത്യസ്ത ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. അതിനാൽ, നിങ്ങളുടെ രക്തത്തിലെ ​ഗ്ലൂക്കോസ് നില കുറവാണോ എന്നറിയാൻ, നിങ്ങളുടെ ഗ്ലൂക്കോസ് നില തുടർച്ചയായി നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. വേദനയില്ലാത്ത തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്.

പ്രമേഹമുള്ളവരിൽ ചിലർക്ക് രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ചിലരിൽ നേരിയ ലക്ഷണങ്ങൾ ഉണ്ടാകും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നത് വെല്ലുവിളിയാകുമ്പോഴാണ് പലപ്പോഴും ഇത് പ്രകടമാകുന്നത്. ഇത് ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

ALSO READ: Hypothyroidism: തൈറോയ്ഡ് ചികിത്സയ്ക്കായി വീട്ടിൽ തന്നെ ചെയ്യാവുന്ന അഞ്ച് പരിഹാരമാർ​ഗങ്ങൾ

ഹൈപ്പോഗ്ലൈസീമിയ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ചില മാർ​ഗങ്ങൾ:
15-15 നിയമം: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്താൻ 15 ഗ്രാം കാർബോഹൈഡ്രേറ്റ് കഴിക്കുകയും 15 മിനിറ്റിന് ശേഷം അത് പരിശോധിക്കുകയും ചെയ്യുന്നതാണ് 15-15 നിയമം. ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ പഴങ്ങൾ, മധുരമുള്ള ഭക്ഷണങ്ങൾ അല്ലെങ്കിൽ സോഡ, തേൻ നാരങ്ങ വെള്ളം തുടങ്ങിയ പാനീയങ്ങൾ കഴിക്കാം. ഈ പ്രാഥമിക കാര്യങ്ങൾ ചെയ്തിട്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുന്നില്ലെങ്കിൽ, അടിയന്തരമായി വൈദ്യസഹായം തേടുക.

ഭക്ഷണം ഒഴിവാക്കരുത്: ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ സാഹചര്യം ഭക്ഷണം കഴിക്കാതിരിക്കുമ്പോഴാണ്. അതിനാൽ, ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നത് തടയാൻ ശരിയായ സമയത്ത് ഭക്ഷണം കഴിക്കുന്നത് പ്രധാനമാണ്. കൂടാതെ, ഇന്ത്യയിൽ നടത്തിയ ഒരു പഠനമനുസരിച്ച്, തിരക്കേറിയ ജീവിതസാഹചര്യങ്ങളും വ്യത്യസ്ത ഭക്ഷണ സമയങ്ങളും കാരണം സ്ത്രീകൾക്ക് ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, പ്രമേഹമുള്ള പ്രായമായ സ്ത്രീകളിൽ സമയബന്ധിതമായ ഭക്ഷണം സംബന്ധിച്ച് രോഗികളെയും കുടുംബാംഗങ്ങളെയും ബോധവത്കരിക്കേണ്ടത് പ്രധാനമാണ്.

ALSO READ: Heart Attack: ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ; എന്നാൽ, ഇവ വലിയ മുന്നറിയിപ്പുകളാണ്

തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണം: അച്ചടക്കത്തോടെയുള്ള ഡയബറ്റിസ് മാനേജ്‌മെന്റിൽ പതിവ് ഗ്ലൂക്കോസ് നിരീക്ഷണം ഉൾപ്പെടുന്നു. ഇത് സാങ്കേതികവിദ്യ ഉപയോഗിച്ച് എളുപ്പത്തിൽ നിരീക്ഷിക്കാവുന്നതാണ്. ഗ്ലൂക്കോസ് അളവുകളുടെ ദിശാസൂചന പ്രവണത കാണിക്കുന്ന സെൻസർ അധിഷ്ഠിത സിജിഎം ഉപകരണങ്ങളുണ്ട്.

ഡയബറ്റോളജിസ്റ്റിനെ സന്ദർശിക്കുക: ഹൈപ്പോഗ്ലൈസീമിയയുടെ കൃത്യമായ നിരീക്ഷണം പ്രധാനമാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് മടങ്ങുകയാണെങ്കിൽപ്പോലും, ഡോക്ടറെ സന്ദർശിച്ച് ഇത് കൃത്യമാണെന്ന് ഉറപ്പ് വരുത്തുക. ചികിത്സ ഓരോ രോഗിക്കും വ്യത്യസ്തമാണ്, കൂടാതെ അവസ്ഥയുടെ തീവ്രതയനുസരിച്ച് വ്യത്യാസപ്പെടാം. പ്രമേഹം ഒരു വിട്ടുമാറാത്ത രോഗമാണ്. ആജീവനാന്ത പരിചരണം ആവശ്യമായ ഒരു രോ​ഗാവസ്ഥയാണ് പ്രമേഹം. ഇന്നത്തെ സാങ്കേതികവിദ്യയുടെ പുരോഗതിക്കൊപ്പം, ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കുന്നത് ലളിതമാണ്.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News