Harmful use of alcohol: ദിവസവും മദ്യപിച്ചാൽ പ്രശ്‌നമുണ്ടോ? ലോകാരോഗ്യ സംഘടന പറയുന്നത് ഇങ്ങനെ!

Harmful use of alcohol: മദ്യത്തിന്റെ അമിതമായ ഉപഭോഗം ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 16, 2023, 08:22 PM IST
  • ഒരു തുള്ളി മദ്യം പോലും ശരീരത്തിന് സുരക്ഷിതമല്ല.
  • ഇതുസംബന്ധിച്ച റിപ്പോർട്ട് ഡബ്ല്യൂഎച്ച്ഒ പുറത്തിറക്കി.
  • മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെയാണെന്ന് ഡബ്ല്യൂഎച്ച്ഒ
Harmful use of alcohol: ദിവസവും മദ്യപിച്ചാൽ പ്രശ്‌നമുണ്ടോ? ലോകാരോഗ്യ സംഘടന പറയുന്നത് ഇങ്ങനെ!

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. ദിവസങ്ങൾ ഇടവേളയെടുത്ത് മദ്യപിക്കുന്നവരും ദിവസേന മദ്യപിക്കുന്നവരുമെല്ലാം നമുക്ക് ചുറ്റിലുമുണ്ട്. വൈനോ ബിയറോ മറ്റ് മദ്യമോ കുടിക്കാനുള്ള താൽപര്യം യുവാക്കൾക്കിടയിൽ അതിവേഗം വർധിച്ചുവരികയാണ്. ആഘോഷം ഏതായാലും മദ്യപാനം ട്രെൻഡാണ്. മദ്യം ഇന്ന് ആളുകളുടെ ആഘോഷങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നു.

പലരും മദ്യത്തിന് അടിമപ്പെട്ട് ദിവസവും മദ്യപിക്കാൻ തുടങ്ങുന്നു. ഇതിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. അമിതമായ ഉപഭോഗം കാരണം ഇത് ക്യാൻസർ, കരൾ പരാജയം തുടങ്ങി നിരവധി മാരക രോഗങ്ങൾക്ക് കാരണമാകും. ഓരോ ദിവസവും എത്രത്തോളം മദ്യം കഴിക്കുന്നത് സുരക്ഷിതമാണ് എന്നതാണ് പലർക്കുമുള്ള സംശയം. 

ALSO READ: പല്ലിലെ പ്ലാക്ക് നീക്കണോ..? ഈ വീട്ടുവൈദ്യങ്ങൾ പ്രയോ​ഗിക്കൂ

പ്രതിദിനം 1-2 പെഗ് മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ചിലർ വിശ്വസിക്കുന്നു, പലരും 3-4 പെഗ്ഗുകൾ സാധാരണമാണെന്ന് കരുതുന്നു. പല പഠനങ്ങളും മദ്യത്തിന്റെ ചില ഗുണങ്ങൾ കാണിക്കുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ധാരാളം വിവാദങ്ങളും നിലനിൽക്കുന്നുണ്ട്. മദ്യപാനം ആരോഗ്യത്തിന് അത്യന്തം അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ വർഷം മദ്യത്തെക്കുറിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ഇതിൽ ഞെട്ടിക്കുന്ന പല വസ്തുതകളും ഉണ്ടായിരുന്നു. മദ്യപാനം എത്രത്തോളം സുരക്ഷിതമാണെന്നും അതിന്റെ ഉപഭോഗം ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും അതിൽ വ്യക്തമായി പറയുന്നുണ്ട്. 

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഒരു തുള്ളി മദ്യം പോലും ശരീരത്തിന് സുരക്ഷിതമല്ല. കുറഞ്ഞ അളവിലുള്ള വീഞ്ഞോ മറ്റ് ലഹരിപാനീയങ്ങളോ പോലും ആരോഗ്യത്തിന് അപകടകരമാണ്. ആളുകൾ മദ്യം കഴിക്കാൻ പാടില്ല. നിരവധി വർഷത്തെ വിലയിരുത്തലിനൊടുവിലാണ് ലോകാരോഗ്യ സംഘടന ഈ നിഗമനത്തിലെത്തിയത്. ഒരു തുള്ളി മദ്യം പോലും കുടിക്കുന്നത് ക്യാൻസർ, കരൾ  തുടങ്ങി നിരവധി ഗുരുതരമായ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. ഒരു പൈന്റ് ആൽക്കഹോൾ അല്ലെങ്കിൽ ബിയർ പോലും സുരക്ഷിതമാണെന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണ്. മദ്യം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഇതുവരെ ഒരു പഠനവും തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News