Shoulder pain | പുറം വേദനയും തോൾ വേദനയും ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

ടെൻഡോണുകളുടെ വീക്കം, തരുണാസ്ഥി ശോഷണം എന്നിവ തോൾ വേദനയ്ക്ക് കാരണമാകാം. തോളിൽ അനുഭവപ്പെടുന്ന വേദന ചിലപ്പോൾ കൂടുതൽ സങ്കീർണമാകാം.

Written by - Zee Malayalam News Desk | Last Updated : Jan 16, 2022, 08:29 PM IST
  • തീവ്രമായ വേദന, കൈ ഉയർത്താനോ ചലിക്കാനോ കഴിയാതെ വരുന്ന അവസ്ഥ, തോളിനു ചുറ്റും വീക്കം എന്നിവ അനുഭവപ്പെടുമ്പോൾ വൈദ്യസഹായം തേടേണ്ടതാണ്
  • കാര്യമായ പരിക്കുകൾ, വീഴ്ച, അപകടം എന്നിവയ്ക്ക് ശേഷമായിരിക്കാം മിക്കവാറും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുന്നത്
  • ചിലപ്പോൾ നെഞ്ചുവേദന തോളിലേക്കും വ്യാപിക്കുന്നതാകാം
  • ഇത് ഹൃദയാഘാതത്തെ സൂചിപ്പിക്കുന്നു
Shoulder pain | പുറം വേദനയും തോൾ വേദനയും ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

ഇപ്പോൾ പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് തോൾ വേദന. ടെൻഡോണുകൾ, അസ്ഥിബന്ധങ്ങൾ, പേശികൾ എന്നിവയുടെ ഒരു സങ്കീർണ്ണ സംവിധാനമാണ് ഷോൾഡർ ജോയിന്റ്. ടെൻഡോണുകളുടെ വീക്കം, തരുണാസ്ഥി ശോഷണം എന്നിവ തോൾ വേദനയ്ക്ക് കാരണമാകാം. തോളിൽ അനുഭവപ്പെടുന്ന വേദന ചിലപ്പോൾ കൂടുതൽ സങ്കീർണമാകാം.

തോൾ വേദനയ്ക്ക് എപ്പോഴാണ് അടിയന്തര വൈദ്യസഹായം തേടേണ്ടത്?

തീവ്രമായ വേദന, കൈ ഉയർത്താനോ ചലിക്കാനോ കഴിയാതെ വരുന്ന അവസ്ഥ, തോളിനു ചുറ്റും വീക്കം എന്നിവ അനുഭവപ്പെടുമ്പോൾ നിങ്ങൾ വൈദ്യസഹായം തേടേണ്ടതാണ്. കാര്യമായ പരിക്കുകൾ, വീഴ്ച, അപകടം എന്നിവയ്ക്ക് ശേഷമായിരിക്കാം മിക്കവാറും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുന്നത്. ചിലപ്പോൾ നെഞ്ചുവേദന തോളിലേക്കും വ്യാപിക്കുന്നതാകാം. ഇത് ഹൃദയാഘാതത്തെ സൂചിപ്പിക്കുന്നു. നെഞ്ചിന്റെ ഞെരുക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും ഇതിനോടൊപ്പമുണ്ടാകും.

ഒരു സ്പെഷ്യലിസ്റ്റിനെ എപ്പോഴാണ് കാണേണ്ടത്?

ചെറുപ്പക്കാരായ ആളുകളിൽ സാധാരണയായി തോൾ വേദന കാണപ്പെടുന്നത് സ്പോർട്സിലോ വീഴ്ചയിലോ വാഹനാപകടത്തിലോ ഉണ്ടാകുന്ന പരിക്കുകൾക്ക് ശേഷമാണ്. പ്രായമായ രോഗികളിൽ, ഇത് വാർധക്യ സഹജമായ വേദനയായാണ് കാണപ്പെടുന്നത്. എന്നിരുന്നാലും, വേദന ആരംഭിച്ച് നാല് ആഴ്‌ചയ്‌ക്കുള്ളിൽ അല്ലെങ്കിൽ ഫിസിയോ തെറാപ്പിയുടെ 6-8 ആഴ്‌ചയ്‌ക്കുള്ളിൽ സ്വയം ശമിക്കുന്നില്ലെങ്കിൽ ഒരുസ്പെഷ്യലിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്. തോൾ വേദന ചിലപ്പോൾ ചികിത്സ ലഭിച്ചില്ലെങ്കിൽ വഷളാകാനും സാധ്യതയുണ്ട്.

ഒരു സ്പെഷ്യലിസ്റ്റ് നിങ്ങളെ എങ്ങനെ സഹായിക്കും?

പല തോൾ വേദനകൾക്കും ഓവർലാപ്പിംഗ് ലക്ഷണങ്ങൾ ഉള്ളതിനാൽ, വേദനയുടെ കൃത്യമായ കാരണം അറിയേണ്ടത് പ്രധാനമാണ്. കൃത്യമായ രോഗനിർണയം നടത്തുന്നതിന് ഒരു ശസ്ത്രക്രിയാ വിദഗ്ധൻ സമഗ്രമായ പരിശോധന നടത്തും. അതിനാൽ ശരിയായ ചികിത്സ ലഭിക്കുന്നതിന് സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News