മരണ കാരണമായേക്കാവുന്ന അസുഖങ്ങളിൽ മുൻപന്തിയിലാണ് ഹൃദ്രോഗങ്ങൾ. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുടെയും അനുബന്ധ മരണങ്ങളുടെയും കേസുകൾ ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ജനിതക ഹൃദ്രോഗാവസ്ഥകൾ, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, രക്തത്തിലെ ഉയർന്ന പഞ്ചസാര (പ്രമേഹം), അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ കുറവ് മുതലായവ ഉൾപ്പെടെ ഹൃദ്രോഗത്തിന് നിരവധി കാരണങ്ങളുണ്ട്. നമ്മുടെ പല ദുശ്ശീലങ്ങളും ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ഹൃദ്രോഗത്തിനുള്ള അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യും. ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ചില ജീവിതശൈലി എന്തെല്ലാമാണെന്ന് നോക്കാം.
പുകയിലയുടെ ഉപയോഗം: പുകയിലയുടെ ഉപയോഗം ഹൃദയധമനികളിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്ന് ഹാർട്ട് റിഥം ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം മുന്നറിയിപ്പ് നൽകുന്നു.
ALSO READ: Dry Cough: വരണ്ട ചുമയും തൊണ്ടവേദനയും അലട്ടുന്നുണ്ടോ? ഈ അഞ്ച് ആയുർവേദ മാർഗങ്ങൾ പരീക്ഷിക്കാം
ഇ-സിഗരറ്റിന്റെ ഉപയോഗം: ഇ-സിഗരറ്റിന്റെ ഉപയോഗം ഹൃദയത്തിന് സുരക്ഷിതമല്ല. പുകയില ഉപയോഗം വഴി ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉണ്ടായ അതേ വെല്ലുവിളികൾ ഇ- സിഗരറ്റും ഉണ്ടാക്കുമെന്ന് യുസിഎസ്എഫ് ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
കഞ്ചാവിന്റെ ഉപയോഗം: കഞ്ചാവിന്റെ ഉപയോഗം ഹൃദയത്തിന്റെ പ്രവർത്തനത്തെ മോശമാക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് യുസിഎസ്എഫ് ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.
ALSO READ: Type 2 diabetes: ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാൻ ഈ മൂന്ന് ലഘുഭക്ഷണങ്ങൾ കഴിക്കാം
അമിതമായ മദ്യപാനം: അമിതമായ മദ്യപാനം ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കുന്നു.
കൊഴുപ്പുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത്: കൊഴുപ്പുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കും. പ്രത്യേകിച്ച് വെണ്ണ, ഈന്തപ്പഴം, ചുവന്ന മാംസം തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന കൊഴുപ്പ്, പൂരിത കൊഴുപ്പ് എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...