Dry fruits: വെറുതേ ഡ്രൈ ഫ്രൂട്ട്സ് വാരി കഴിക്കരുതേ; പണി കിട്ടും

Dry fruits: എല്ലാ വീടുകളിലും ഡ്രൈ ഫ്രൂട്ട്സ് പല രീതിയിൽ ഉപയോഗിക്കാറുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 10:20 PM IST
  • ഡ്രൈ ഫ്രൂട്ട്സ് പലർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.
  • ഡ്രൈ ഫ്രൂട്ട്സിൽ കൊഴുപ്പിന്റെ അളഴ് കൂടുതലാണ്.
  • അലർജിയുള്ളവർ ഡ്രൈ ഫ്രൂട്ട്സ് കഴിക്കാൻ പാടില്ല.
Dry fruits: വെറുതേ ഡ്രൈ ഫ്രൂട്ട്സ് വാരി കഴിക്കരുതേ; പണി കിട്ടും

ഡ്രൈ ഫ്രൂട്ട്സ് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യം എല്ലാവർക്കുമറിയാം. കാരണം പോഷകങ്ങളുടെ കലവറയാണ് ഡ്രൈ ഫ്രൂട്ട്‌സ്. എല്ലാ വീട്ടിലും ഡ്രൈ ഫ്രൂട്ട്സ് പല രീതിയിൽ ഉപയോഗിക്കാറുണ്ട്. ഇത് കഴിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. എന്നാൽ ഈ ഗുണങ്ങൾ എല്ലാവർക്കും ലഭിക്കണമെന്നില്ല. ഡ്രൈ ഫ്രൂട്ട്സ് പലർക്കും പ്രശ്നങ്ങൾ ഉണ്ടാക്കും. ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നതിന്റെ പാർശ്വഫലങ്ങളെ കുറിച്ചാണ്  ഇനി പറയാൻ പോകുന്നത്. 

അലർജി

ഡ്രൈ ഫ്രൂട്ട്‌സ് ചിലപ്പോൾ അലർജിക്ക് കാരണമാകും. ഇത് ചൊറിച്ചിൽ, ശ്വാസതടസ്സം, തൊണ്ട വീക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും.  അതിനാൽ അലർജിയുള്ളവർ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ഒഴിവാക്കണം.

ALSO READ: ശരീരഭാരം കുറയ്ക്കണോ? ഈ 5 പഴങ്ങൾ ഇന്നുതന്നെ കഴിച്ചു തുടങ്ങിക്കോളൂ!

ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ

ഡ്രൈ ഫ്രൂട്ട്‌സ് ദഹനം മോശമായ ആളുകൾക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ഗ്യാസ്, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. കശുവണ്ടി പരിപ്പിലെ ഫൈബറും കൊഴുപ്പുമാണ് ഇതിന് കാരണം.

ഭാരം കൂടും

ഡ്രൈ ഫ്രൂട്ട്സിൽ കൊഴുപ്പ് കൂടുതലാണ്, ഇത് അമിതമായി കഴിച്ചാൽ ശരീരഭാരം വർദ്ധിക്കും. സമതുലിതമായ അളവിൽ കഴിച്ചാൽ ഒരു പ്രശ്‌നവും ഉണ്ടാകില്ല.

വൃക്കയിൽ കല്ല്

കശുവണ്ടി, ബദാം, നിലക്കടല തുടങ്ങിയവയിൽ ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കിഡ്നി സ്റ്റോണിന്റെ പ്രശ്നം വർദ്ധിപ്പിക്കും. ഓക്സലേറ്റ് കിഡ്‌നി സ്റ്റോൺ ഉണ്ടാക്കാൻ കാരണമാകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News