ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

 Fatty liver: ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Jun 7, 2022, 11:16 AM IST
  • നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോ​ഗത്തിന്റെ സാധ്യത കുറയ്ക്കാൻ കാപ്പി കുടിക്കുന്നത് നല്ലതാണ്
  • പയർ വർ​ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ സഹായിക്കും
  • സാൽമൺ, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും
ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനെ തുടർന്നുണ്ടാകുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ കരൾ വീക്കത്തിലേക്കും കരളിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്കും നയിക്കാം. ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ സാധിക്കും.

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോ​ഗത്തിന്റെ സാധ്യത കുറയ്ക്കാൻ കാപ്പി കുടിക്കുന്നത് നല്ലതാണ്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോ​ഗത്തിന്റെ സാധ്യത കുറയ്ക്കാൻ കാപ്പി സഹായിക്കും. ഫാറ്റി ലിവർ രോ​ഗികൾക്ക് പ്രമേഹം, അമിത വണ്ണം എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ, പാലോ പഞ്ചസാരയോ ചേർക്കാതെ കാപ്പി കുടിക്കുന്നതാണ് നല്ലത്.

പയർ വർ​ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ സഹായിക്കും. പയർ, പരിപ്പ്, കടല, സോയ പയർ എന്നിവയിൽ അടങ്ങിയിരിക്കുന്ന റസിസ്റ്റന്റ് സ്റ്റാർച്ച് വയറിന്റെയും കുടലിന്റെയും ആരോ​ഗ്യത്തെ മെച്ചപ്പെടുത്തും. പ്രോട്ടീൻ, ഫൈബർ, അയൺ, വിറ്റാമിനുകൾ എന്നിവ പയർ വർ​ഗങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ പയർ വർ​ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

സാൽമൺ, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ ഹൃദ്രോ​ഗം, പക്ഷാഘാതം തുടങ്ങിയ രോ​ഗസാധ്യതകളും കുറയ്ക്കാൻ സാധിക്കും.

ALSO READ: Monkeypox: മങ്കിപോക്സ് വ്യാപനം തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; നിർദേശങ്ങളുമായി ലോകാരോ​ഗ്യ സംഘടന

സൂര്യകാന്തി വിത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കും. വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയ ഒന്നാണ് സൂര്യകാന്തി വിത്ത്. പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിനും സൂര്യകാന്തി വിത്ത് സഹായിക്കും.

ചീരയിൽ അടങ്ങിയിട്ടുള്ള ​ഗ്ലൂട്ടാത്തിയോൺ കരളിന്റെ ആരോ​ഗ്യം മെച്ചപ്പടുത്താൻ സഹായിക്കും. ചീരയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും. ചീര വേവിച്ച് കഴിക്കുന്നതിനേക്കാൾ പച്ചയ്ക്ക് കഴിക്കുന്നതാണ് കൂടുതൽ ആരോ​ഗ്യപ്രദം.

കരളിലെ വിഷാംശം നീക്കി ശുദ്ധീകരിക്കുന്നതിന് മഞ്ഞൾ വളെര നല്ലതാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ കരളിലെ വിഷാംശം നീക്കുന്നതിനും ഫാറ്റി ലിവർ രോ​ഗമുള്ളവരിൽ കാണപ്പെടുന്ന എൻസൈമുകളുടെ തോത് കുറയ്ക്കുന്നതിനും സഹായിക്കും. ഓട്സ് കഴിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കും. പോഷക സമൃദ്ധവും ഫൈബർ സമ്പുഷ്ടവുമാണ് ഓട്സ്. നിരവധി ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നമാണ് ഓട്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News