Health Tips: തേനും ഈന്തപ്പഴവും ഒരുമിച്ച് കഴിച്ചാൽ? അറിയേണ്ടതെല്ലാം

നാരുകൾ, കാർബോഹൈഡ്രേറ്റ്സ്, കാൽസ്യം തുടങ്ങി നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം

Written by - Zee Malayalam News Desk | Last Updated : Apr 8, 2022, 05:07 PM IST
  • തേനും ഈന്തപ്പഴവും കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു
  • രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈന്തപ്പഴവും തേനും കലർത്തിയ മിശ്രിതം കഴിക്കുന്നത് ഓർമ്മശക്തി കൂട്ടും
  • ഈന്തപ്പഴവും തേനും കഴിച്ചാൽ ഇത്തരക്കാർക്ക് വിശപ്പ് കൂടും
Health Tips: തേനും ഈന്തപ്പഴവും ഒരുമിച്ച് കഴിച്ചാൽ?  അറിയേണ്ടതെല്ലാം

തേനും ഈന്തപ്പഴവും  എല്ലാക്കാലത്തും മികച്ച കോമ്പിനേഷനാണ് വൈറ്റമിനുകളുടെ കലവറയുമാണ് രണ്ട് ഭക്ഷണങ്ങളും.എന്നാൽ തേനും ഈന്തപ്പഴവും ഒരുമിച്ച് കഴിക്കുന്നത് ശാരീരിക ശേഷി വർദ്ധിപ്പിക്കുമെന്ന് നിങ്ങൾക്കറിയാമോ? ഫ്രക്ടോസ്, നിയാസിൻ, കാർബോഹൈഡ്രേറ്റ്, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി-6, വിറ്റാമിൻ എ തുടങ്ങി ധാരാളം വിറ്റാമിനുകളും ധാതുക്കളും തേനിൽ അടങ്ങിയിട്ടുണ്ട്. 

നാരുകൾ, കാർബോഹൈഡ്രേറ്റ്സ്, കാൽസ്യം തുടങ്ങി നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇത്തരത്തിൽ ഇവ രണ്ടും ചേർന്ന മിശ്രിതം നമ്മുടെ ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും 

എന്തൊക്കെ ഗുണങ്ങൾ

വിശപ്പ് ഉണ്ടാവും- ഭക്ഷണം കഴിക്കാത്തതിനാൽ വിശപ്പ് തീരെ കുറയുന്ന നിരവധി പേരുണ്ട്  ഈന്തപ്പഴവും തേനും കഴിച്ചാൽ ഇത്തരക്കാർക്ക് വിശപ്പ് കൂടും. ഇവ രണ്ടും കൂടിച്ചേരുന്നത് മൂലം നിങ്ങളുടെ ശരീരത്തിന്റെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നു, ഇത് വിശപ്പിലേക്ക് നയിക്കുന്നു.

ലൈംഗികശേഷി വർധിപ്പിക്കുന്നു- ഈന്തപ്പഴവും തേനും ലൈംഗികശേഷി വർധിപ്പിക്കാൻ കഴിക്കാം. ഇതിനായി ഈന്തപ്പഴവും പാലും ചേർത്ത ഒരു ഷെയ്ക്ക് തയ്യാറാക്കുക. ഇനി ഇതിലേക്ക് കുറച്ച് തേനും ചേർക്കുക. ഒരാഴ്ചയ്ക്കുള്ളിൽ ഈ പാനീയം കഴിക്കുന്നത് ലൈംഗികശേഷി വർദ്ധിപ്പിക്കും. ബീജങ്ങളുടെ ചലന ശേഷിക്കും ഇവ നല്ലതാണ്.

ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു- തേനും ഈന്തപ്പഴവും കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു, ഇത് നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. സ്ഥിരമായി രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈന്തപ്പഴവും തേനും കലർത്തിയ മിശ്രിതം കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കും, പ്രത്യേകിച്ച് കുട്ടികൾക്ക് ഇത്തരമൊരു ഭക്ഷണക്രമം നൽകുന്നതും നല്ലതാണ്

ശക്തി വർദ്ധിപ്പിക്കുന്നു- തേനും ഈന്തപ്പഴവും ദിവസവും കഴിക്കുന്നത് ശാരീരിക ശക്തി വർദ്ധിപ്പിക്കുന്നു, കാരണം അതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ് എന്നിവ ശരീരത്തിന് ഊർജ്ജം നൽകുന്നു, ഇത് നമ്മുടെ ശരീരത്തിന് വളരെയധികം ശക്തി നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News