ഏറെ ആരോഗ്യഗുണങ്ങളടങ്ങിയ പഴവർഗമാണ് അവക്കാഡോ.
ഏറെ ആരോഗ്യഗുണങ്ങളടങ്ങിയ പഴവർഗമാണ് അവക്കാഡോ. ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഡയറ്റിൽ അവക്കാഡോ ഉൾപ്പെടുത്താൻ മടി കണിക്കരുത്. അവക്കാഡോയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും. അതുപോലെ ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും.
നാരുകൾ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ അവക്കാഡോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന ഓലീക് ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ അവക്കാഡോ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
നാരുകൾ ധാരാളം അടങ്ങിയ അവക്കാഡോ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കുന്നു.
നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹത്തെ നിയന്ത്രിക്കാനും അവക്കാഡോ സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)