വേനൽ കടുത്തിരിക്കുകയാണ്. അതിനാൽ തന്നെ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ആവശ്യത്തിന് ജലാംശം ശരീരത്തിൽ ഇല്ലെങ്കിൽ ഡീഹൈഡ്രേഷൻ ഉണ്ടാകും. അമിതമായി ദാഹിക്കുന്നതും ശരീരം തളരുന്നതും തലവേദനയും പേശീവേദനയും എല്ലാം ഡീഹൈഡ്രേഷന്റെ ലക്ഷണങ്ങളാണ്. പഴങ്ങളും പച്ചക്കറികളും ജ്യൂസുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിർജലീകരണം തടയും.
എപ്പോഴും വെള്ളം കയ്യിൽ കരുതണം. കയ്യിൽ കുപ്പിവെള്ളം കരുതുമ്പോൾ വെള്ളം കുടിക്കാനുള്ള പ്രവണത കൂടും. കനത്ത ചൂടിനെ തുടർന്ന് വിയർപ്പിലൂടെ ധാരാളം ജലവും ലവണങ്ങളും നഷ്ടപ്പെടും. ഇതേ തുടർന്ന് ക്ഷീണം, തലകറക്കം, തലവേദന, പേശീവേദന, ഛർദ്ദി, മൂത്രം കടുത്ത മഞ്ഞനിറത്തിൽ പോകുക എന്നീ അവസ്ഥകളിലേക്കെത്തും.
വേനൽക്കാലത്ത് കട്ടികൂടിയ വസ്ത്രങ്ങൾ ധരിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. തണുത്ത വെള്ളത്തിൽ കുളിക്കുകയോ തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുകയോ വേണം. പഴങ്ങളും പച്ചക്കറികളും സാലഡുകളും ധാരാളം കഴിക്കുക. വേനൽക്കാലത്ത് ദാഹനം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. ആരോഗ്യസ്ഥിതി മോശമാകുകയാണെങ്കിൽ ഉടൻ തന്നെ ചികിത്സ തേടണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...