Salt Side Effects: ഉപ്പ് അധികം കഴിച്ചാല്‍ അപകടം, മുന്നറിയിപ്പുമായി WHO

Salt Side Effects: ഉപ്പ് അധികം കഴിയ്ക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതല്ല,. ഉപ്പിന്‍റെ അമിതമായ  ഉപയോഗം ആരോഗ്യത്തിന് വിപത്താണ് എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിയ്ക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Mar 10, 2023, 06:12 PM IST
  • ഉപ്പ് അധികം കഴിയ്ക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതല്ല,. ഉപ്പിന്‍റെ അമിതമായ ഉപയോഗം ആരോഗ്യത്തിന് വിപത്താണ് എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിയ്ക്കുകയാണ്.
Salt Side Effects: ഉപ്പ് അധികം കഴിച്ചാല്‍ അപകടം, മുന്നറിയിപ്പുമായി WHO

Salt Side Effects: നമ്മുടെ പാചകത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉപ്പ്. പാകത്തിന് ഉപ്പില്ലെങ്കില്‍ കറികള്‍ക്കും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും നാം ആഗ്രഹിക്കുന്ന രുചി ലഭിക്കില്ല എന്ന് നമുക്കറിയാം.  

എന്നാല്‍, ചിലര്‍ക്ക് ഉപ്പിന്‍റെ രുചി ഏറെ ഇഷ്ടമാണ്, അതായത്, ഭക്ഷണത്തില്‍ എത്ര ഉപ്പ് ഉണ്ടെങ്കിലും അല്പം ഉപ്പ് അധികമായി വേണം എന്നത് ഇവരുടെ ഒരു ശീലമാണ്.  

എന്നാല്‍, ഉപ്പ് അധികം കഴിയ്ക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതല്ല,. ഉപ്പിന്‍റെ അമിതമായ  ഉപയോഗം ആരോഗ്യത്തിന് വിപത്താണ് എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിയ്ക്കുകയാണ്.  അതായത്, ഉപ്പിന്‍റെ ഉപയോഗം നിയന്ത്രിക്കണം എന്ന താക്കീതാണ് ലോകരോഗ്യ സംഘടന നല്‍കുന്നത്. 

Also Read:  Hair Care: വെളുത്തുള്ളി നീര്, സുന്ദരമായ മുടിയ്ക്കുള്ള അത്ഭുത ടോണിക്ക്  

ഉപ്പിന്‍റെ ഉപഭോഗം നിയന്ത്രിക്കുന്നതുവഴി നിരവധി രോഗങ്ങള്‍ പിടിപെടുന്നത് തടയാനാകും. അതിനാല്‍ അധികം ഉപ്പ് കഴിയ്ക്കുന്നതു കൊണ്ടുള്ള ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കേണ്ടത് അനിവാര്യമാണ്  എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഉപ്പിന്‍റെ അമിതമായ ഉപയോഗം വഴി പ്രതിവര്‍ഷം 1.8% ആളുകള്‍ വിവിധ രോഗങ്ങള്‍ പിടിപെട്ട് മരണത്തിന് കീഴടങ്ങുന്നത്.  ഉപ്പിന്‍റെ അമിതമായ ഉപയോഗം കുറയ്ക്കുന്നതുവഴി മറ്റ് രുചികള്‍ വളരെ നന്നായി ആസ്വദിക്കാന്‍ സാധിക്കുമെന്നും  ലോകാരോഗ്യ സംഘടനയുടെ പോഷകാഹാര വകുപ്പ് ഡയറക്ടറായ ഫ്രാന്‍സെസ്‌കോ ബ്രാങ്ക പറയുന്നു. 

Also Read : Coffee Benefits: ആയിരത്തിലധികം വ്യത്യസ്ത രാസവസ്തുക്കൾ അടങ്ങിയ കാപ്പി നല്‍കുന്ന ഗുണങ്ങളും ഏറെ
 
ലോകാരോഗ്യ സംഘടനയുടെ പുറത്തുവിട്ട കണക്കനുസരിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഓരോ വര്‍ഷവും 17.9 ലക്ഷം പേരാണ് മരിക്കുന്നത്. ഇവിടെയും വില്ലന്‍ ഉപ്പാണ്. ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് സ്‌ട്രോക്ക് പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകും. ഇതുകൂടാതെ മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉപ്പ് മൂലകാരണമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. 
 
ചില ആളുകൾ പുറത്തുനിന്നുള്ള ഭക്ഷണം കൂടുതല്‍ കഴിക്കുകയോ ജങ്ക് ഫുഡ് അധികമായി ഇഷ്ടപ്പെടുകയോ ചെയ്യുന്നു. ഇത്തരം ഭക്ഷണങ്ങളില്‍ ഉപ്പിന്‍റെ അളവ് കൂടുതലാവാം. അതായത്, ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ ഉപ്പിന്‍റെ അംശം കൂട്ടുവാന്‍ ഇടയാക്കും. സംസ്‌കരിച്ച ഭക്ഷണത്തില്‍ എത്ര അളവില്‍ ഉപ്പ് ചേര്‍ക്കണം എന്നതിനെകുറിച്ച് സര്‍ക്കാര്‍ തന്നെ ഒരു മാനദണ്ഡം ഉണ്ടാക്കണമെന്നും ബ്രാങ്ക ആവശ്യപ്പെട്ടു. 

കൂടാതെ, അനാരോഗ്യകരമായ രീതിയില്‍ പല പ്രമുഖ ബ്രാന്‍ഡുകളും അവരുടെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഉപ്പ് ചേര്‍ക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ഏകദേശം 1700 ഓളം ബ്രാന്‍ഡുകള്‍ ഇത്തരത്തില്‍ അധികം  ഉപ്പ് ചേര്‍ത്താണ് അവരുടെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ലോകത്തിലെ മൊത്തത്തിലുള്ള കണക്കെടുത്ത് പരിശോധിക്കുകയാണെങ്കില്‍ ഭൂരിഭാഗം ആളുകളും പ്രതിദിനം 10.8 ഗ്രം ഉപ്പാണ് ഉപയോഗിക്കുന്നത്. 

ലോകത്തിലെ പല ആരോഗ്യ സംഘടനകളും ഉപ്പിന്‍റെ അമിത ഉപയോഗത്തെ വിലക്കുന്നുണ്ട്. ഉപ്പ് ആരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലാണ് അതിന് പിന്നില്‍.   

ഒരു പ്രായം കഴിഞ്ഞാല്‍പിന്നെ നാം കഴിയ്ക്കുന്ന ഉപ്പിന്‍റെ അളവ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. കാരണം ഉപ്പ്  അമിതമായി കഴിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍  ജാഗ്രത പാലിക്കുക, കാരണം ഉപ്പ് അമിതമായി കഴിക്കുന്നത് ശരീരത്തിന് പല പ്രശ്‌നങ്ങൾക്കും കാരണമാകും. ഉപ്പില്‍ സോഡിയം കാണപ്പെടുന്നു. ഇത് ശരീരഭാരം വർദ്ധിപ്പിക്കാന്‍ ഇടയാക്കും.  

കറികള്‍, അച്ചാറുകള്‍, ആഹാര പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയിലൂടെ ദിവസവും ഇരുപതു ഗ്രാം ഉപ്പാണ് ഓരോ ആളുകളുടേയും ശരീരത്തിലേക്കെത്തുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത്‌ ഹൃദയസംബന്ധമായ അസുഖങ്ങളും കിഡ്‌നി സംബന്ധമായ അസുഖങ്ങളും വരാനുളള സാധ്യതയ്ക്ക് വഴിതെളിക്കുന്നു. 

ഉപ്പ് അധികം കഴിയ്ക്കുന്നത് വഴി നമ്മുടെ ശരീരത്തില്‍ നിന്ന് കാത്സ്യം കൂടുതല്‍ അളവില്‍  നഷ്ടമാകുന്നതിന് ഇടയാക്കുന്നു. ഉപ്പിന്‍റെ  അമിത ഉപയോഗം  ആമാശയ ക്യാന്‍സറിന് വഴി തെളിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. 
 
ഒരു വ്യക്തി അമിതമായി ഉപ്പ് കഴിക്കുമ്പോൾ, ആ വ്യക്തിക്ക് ബിപി പ്രശ്നം നേരിടേണ്ടി വന്നേക്കാം. കൂടുതൽ ഉപ്പ് കഴിക്കുന്നത് കാരണം രക്തത്തിലെ സോഡിയത്തിന്‍റെ അളവ് വർദ്ധിക്കാൻ ഇടയാകുന്നു, ഇതാണ് ബിപി പ്രശ്നത്തിന് ഇടയാക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ..

 

Trending News