Newdelhi: രാജ്യത്തെ ആശങ്കയിലാക്കി ബ്ലാക്ക് ഫംഗസ് (Black Fungus)രോഗ ബാധ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 5,424 പേരില്‍ ബ്ലാക്ക് ഫംഗസ് കണ്ടെത്തിയാതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷ വർധൻ അറിയിച്ചു.
ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ച 4,556 പേര്‍ക്കും കോവിഡ് അനുബന്ധമായാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് കണ്ടെത്തൽ.അതേസമയം. അതി മാരാകമായ രീതിയിലാണ് രോഗത്തിൻറെ അവസ്ഥയുള്ളത്.
ALSO READ : Delhi Lockdown: ഡൽഹിയിൽ ലോക്ഡൗൺ ആറാമത്തെ ആഴ്ചയിലേക്ക് നീട്ടി; പോസിറ്റിവിറ്റി റേറ്റ് 2.5 ശതമാനം
The number of Black fungus cases is increasing rapidly. We've crossed 3-digit mark. We've made mucor wards separately at AIIMS Trauma centre & AIIMS Jhajjar. We're getting over 20 cases of Black fungus daily: Prof MV Padma Srivastava, Head of Department of Neurology, AIIMS, Delhi pic.twitter.com/swpuA8kfKO
— ANI (@ANI) May 19, 2021
കേരളത്തിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉള്‍പ്പെടെ 18ഒാളം സംസ്ഥാനങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അസുഖ ബാധിതരില്‍ 55 ശതമാനവും പ്രമേഹ രോഗികള്‍ ആണെന്നും ഹര്‍ഷ് വര്‍ധന്‍ സ്ഥിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രിതല യോഗത്തെ അറിയിച്ചു.
അതേസമയം ബ്ലാക്ക് ഫംഗസ് ഏറ്റവും കൂടുതല്‍ വ്യാപിച്ചത് പുരുഷന്‍മാരിലെന്ന് പഠന റിപ്പോട്ടുകള്‍ . രോഗം ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരാണെന്നാണ് കണ്ടെത്തല്‍. മാലിന്യത്തിൽ നിന്നം,ജൈവ വേസ്റ്റിൽ നിന്നുമാണ് പൂപ്പൽ മനുഷ്യരിലേക്ക് ബാധിക്കുന്നത്.
ALSO READ : White Fungus: എന്താണ് വൈറ്റ് ഫംഗസ്? ലക്ഷണങ്ങൾ എന്തൊക്കെ? Black Fungus നേക്കാൾ അപകടകാരിയോ?
രാജ്യത്തെ നാലു ഡോക്ടര്‍മാര്‍ രോഗം ബാധിച്ച 101 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിഗമനം. പ്രമേഹ രോഗികളിലാണ് രോഗം ഏറ്റവും അധികം മൂർച്ഛിക്കുന്നത്.അതേസമയം വാക്സിനേഷൻ പ്രക്രിയയും രാജ്യത്ത് അതിവേഗം പുരോഗമിക്കുകയാണ്. ഒരു കോടി വാക്സിനാണ് ഇതുവരെ 18-44 വരെയുള്ള പ്രായക്കാരിൽ എടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA