വേനൽക്കാലം ചർമ്മത്തിന് ഏറ്റവുമധികം പരിരക്ഷ ആവശ്യമുള്ള സമയമാണ്.
പൊള്ളുന്ന ചൂട് നമ്മുടെ ചര്‍മ്മത്തോട് യാതൊരു അലിവും കാട്ടില്ല എന്നത് വസ്തുതയാണ്. ഒപ്പം മലിനീകരണം, അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, വിയര്‍പ്പ് എന്നിവ ചമ്മത്തിന്‍റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുത്തി ചര്‍മ്മത്തെ കൂടുതല്‍ എണ്ണമയമുള്ളതും മങ്ങിയതും അഴുക്ക് നിറഞ്ഞതുമാക്കി മാറ്റുന്നു...
എന്നാല്‍, ഇവയില്‍നിന്നെല്ലാം ചര്‍മ്മത്തെ രക്ഷിക്കാന്‍ കഴിയുന്ന ഏറ്റവും ലളിതമായ ഒരു പൊടിക്കൈ നമ്മുടെ പൂന്തോട്ടത്തില്‍ നിന്നുതന്നെ ലഭിക്കും... അല്പം റോസപ്പൂവിതളുകള്‍ മാത്രം മതി..!!
റോസപ്പൂവിതളുകള്‍കൊണ്ട് കെമിക്കല്‍ ഒട്ടും തന്നെയില്ലാത്ത റോസ് വാട്ടര്‍ (Rose Water) നമുക്ക് വീട്ടില്‍ തന്നെ യുണ്ടാക്കാം.
റോസ് വാട്ടർ ഉണ്ടാക്കാന്‍ നാടന്‍ റോസയുടെ ഇതളുകളാണ് ഉത്തമം. കുറഞ്ഞത് 3 റോസാപ്പൂക്കളുടെ ഇതളുകള്‍ അടര്‍ത്തി നന്നായി കഴുകിയെടുക്കുക, ശേഷം ഒരു സ്റ്റീൽ പാത്രത്തില്‍ ആനുപാതികമായ അളവിൽ വെള്ളം ഒഴിച്ച് ഈ ഇതളുകള്‍ നന്നായി 10 മിനിറ്റ് ചൂടാക്കുക. തിളച്ചു കഴിയുമ്പോള്‍ റോസ് നിറത്തിലുള്ള ദ്രാവകം ലഭിക്കും. ഇത് നന്നായി തണുത്തു കഴിയുമ്പോള്‍ ഒരു സ്പ്രേ ബോട്ടിലില്‍ നിറച്ച് ആവശ്യാനുസരണം ഉപയോഗിക്കാന്‍ സാധിക്കും...
സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും അടിസ്ഥാനമായത് ചര്‍മ്മ സംരക്ഷണമാണ്.
റോസ് വാട്ടറും ചന്ദനവും കലര്‍ത്തിയ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടിയാല്‍ കണ്ണിന് കുളിര്‍മ്മ ലഭിക്കും.
മുഖക്കുരു, ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ തുടങ്ങിയവ അകറ്റാന്‍ കോട്ടണ്‍ തുണി റോസ് വാട്ടറില്‍ മുക്കി മുഖം ഇടയ്ക്കിടെ തടവുന്നത് ഉത്തമമാണ്.
രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടര്‍ മുഖത്ത് പുരട്ടുന്നത് ഒരു ശീലമാക്കൂ, ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ചര്‍മ്മത്തിന് സംഭവിക്കുന്ന വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കും.
Also read: Holi 2021: ഹോളി ആഘോഷിക്കാം ചർമ്മം കേടു വരുത്താതെ, ഇതാ ചില മാർഗങ്ങൾ
ഏതുതരം ചര്‍മ്മത്തിനും റോസ് വാട്ടര്‍ അനുയോജ്യമാണ്. നല്ലൊരു സ്‌കിന്‍ ടോണറായാണ് റോസ് വാട്ടര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വില കൂടിയ സ്‌കിന്‍ ടോണറുകള്‍ക്ക് പകരമായി റോസ് വാട്ടര്‍ ഉപയോഗിക്കാം.
Also read: Chapped Lips: ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? വെളിച്ചെണ്ണ, തേൻ തുടങ്ങി പരിഹരിക്കാൻ 5 വഴികൾ
മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കും എണ്ണയും എല്ലാം നീക്കി സൗന്ദര്യം നിലനിര്‍ത്താനും മുഖത്തെ പിഎച്ച് ലെവല്‍ നിയന്ത്രിച്ച് നിലനിര്‍ത്താനും റോസ് വാട്ടര്‍ ഏറെ സഹായകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...