Chapped Lips: ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? വെളിച്ചെണ്ണ, തേൻ തുടങ്ങി പരിഹരിക്കാൻ 5 വഴികൾ

അതികഠിനമായ തണുപ്പ് ഏൽക്കുന്നത് കൊണ്ടും ശക്തിയായ സൂര്യപ്രകാശം ഏൽക്കുന്നത് കൊണ്ടും പലർക്കും ചുണ്ട് വരണ്ട് പൊട്ടാറുണ്ട്. ചിലപ്പോഴൊക്കെ ചില കോസ്‌മെറ്റിക് ഉത്പന്നങ്ങളോടുള്ള അലർജി മൂലവും ചുണ്ട് വരണ്ട് പൊട്ടാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 17, 2021, 02:25 PM IST
  • അതികഠിനമായ തണുപ്പ് ഏൽക്കുന്നത് കൊണ്ടും ശക്തിയായ സൂര്യപ്രകാശം ഏൽക്കുന്നത് കൊണ്ടും പലർക്കും ചുണ്ട് വരണ്ട് പൊട്ടാറുണ്ട്.
  • ചിലപ്പോഴൊക്കെ ചില കോസ്‌മെറ്റിക് ഉത്പന്നങ്ങളോടുള്ള അലർജി മൂലവും ചുണ്ട് വരണ്ട് പൊട്ടാറുണ്ട്.
  • വെളിച്ചെണ്ണ നമ്മുടെ ചുണ്ടുകളിൽ തേയ്ക്കുന്നത് ചുണ്ടുകളിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും.
  • സൂര്യാഘാതം മൂലമുള്ള പൊള്ളലുകൾക്ക് പോലും കറ്റാർ വാഴ പരിഹാരമായി ഉപയോഗിക്കാറുണ്ട്.
Chapped Lips: ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? വെളിച്ചെണ്ണ, തേൻ തുടങ്ങി പരിഹരിക്കാൻ 5 വഴികൾ

എല്ലാവരിലും സർവ്വ സാധാരണമായി കണ്ട് വരുന്ന ഒരു പ്രശ്‌നമാണ് ചുണ്ട് (Lips) വരണ്ട് പൊട്ടുന്നത്. എല്ലാ കാലാവസ്ഥയിലും ഇത് സംഭവിക്കാറുണ്ട്. അതികഠിനമായ തണുപ്പ് ഏൽക്കുന്നത് കൊണ്ടും ശക്തിയായ സൂര്യപ്രകാശം (Sunlight) ഏൽക്കുന്നത് കൊണ്ടും പലർക്കും ചുണ്ട് വരണ്ട് പൊട്ടാറുണ്ട്. ചിലപ്പോഴൊക്കെ ചില കോസ്‌മെറ്റിക് ഉത്പന്നങ്ങളോടുള്ള അലർജിയായും ചുണ്ട് വരണ്ട് പൊട്ടാറുണ്ട്.

ഇത് പരിഹരിക്കാൻ ആദ്യം ചെയ്യേണ്ടത് ചുണ്ടുകളിൽ ഇരിക്കുന്ന ചത്ത സെല്ലുകളെ (Cell) ഒഴിവാക്കുക എന്നതാണ്.  ഉപയോഗം കഴിഞ്ഞ സെല്ലുകൾ ഇരിക്കുന്നത് മൂലം നിങ്ങൾ ഉപയോഗിക്കുന്ന ലിപ് ബാമോ മറ്റ് ഉത്പന്നങ്ങളോ ചർമ്മത്തിൽ എത്താതെ വരും. ഈ സെല്ലുകളെ കളയാൻ പഞ്ചസാര അല്ലെങ്കിൽ കല്ലുപ്പ്, തേൻ അല്ലെങ്കിൽ എണ്ണ (Oil) എന്നിവ യോജിപിച്ച് കുഴമ്പ് രൂപത്തിൽ ചുണ്ടിൽ പുരട്ടുക. കുറച്ച് സമയത്തിന് ശേഷം ഒരു നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ച് കളയുക. ഇത് ഉപയോഗം കഴിഞ്ഞ സെല്ലുകളെ ഒഴിവാക്കാൻ സഹായിക്കും.

ALSO READ: Mouth Ulcer: വായ്പുണ്ണ് ഭേദമാകാൻ ചില പൊടികൈകൾ

പരിഹാരങ്ങൾ എന്തൊക്കെ?

വെളിച്ചെണ്ണ

വെളിച്ചെണ്ണ (Coconut Oil) നമ്മുടെ ചുണ്ടുകളിൽ തേച്ചാൽ ചുണ്ടുകളിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും. മാത്രമല്ല പുതിയൊരു പഠനം അനുസരിച്ച് വെളിച്ചെണ്ണ നമ്മുടെ ചുണ്ടുകളെ ചൂട്, തണുപ്പ്. കാറ്റ് എന്നീ അവസ്ഥകളിൽ നിന്ന് ഒരു പരിധി വരെ രക്ഷിക്കാനും സഹായിക്കും. അത് മാത്രമല്ല വെളിച്ചെണ്ണ അണുബാധ ഉണ്ടാകാതിരിക്കാനും സഹായിക്കും.  

ദിവസം മുഴുവൻ ചുണ്ടുകളിൽ വെളിച്ചെണ്ണ തേയ്ക്കുക. വെളിച്ചെണ്ണ തേയ്ക്കുന്നതിന് മുമ്പ് കൈ വ്യത്തിയാക്കണം അല്ലെങ്കിൽ വെളിച്ചെണ്ണ തേയ്ക്കാനായി പഞ്ഞിയോ വളരെ മൃദുവായ കോട്ടൺ തുണിയോ ഉപയോഗിക്കുക. 

കറ്റാർ വാഴ

സൂര്യാഘാതം മൂലമുള്ള പൊള്ളലുകൾക്ക് പോലും കറ്റാർ വാഴ (Aloe Vera) പരിഹാരമായി ഉപയോഗിക്കാറുണ്ട്. വരണ്ട ചുണ്ടുകൾക്ക് നിങ്ങൾക്ക് കടയിൽ നിന്ന് വാങ്ങുന്ന അലോവേറ ജെല്ലോ അല്ലെങ്കിൽ ചെടിയിൽ നിന്നെടുത്ത കറ്റാർവാഴയോ ഉപയോഗിക്കാം. കറ്റാർവാഴയുടെ അകത്തുള്ള ജെല്ലെടുത്ത ചുണ്ടുകളിൽ പുരട്ടുകയും. കുപ്പികൾ സൂക്ഷിച്ച് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുകയും ചെയ്യാം. ഇത് നിങ്ങളുടെ ചുണ്ടുകളെ വരണ്ട് പൊട്ടുന്നതിൽ നിന്ന് സംരക്ഷിക്കും.

ALSO READ: Holi 2021: ഹോളി ആഘോഷിക്കാം ചർമ്മം കേടു വരുത്താതെ, ഇതാ ചില മാർഗങ്ങൾ

തേൻ

പഠനങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച് തേനിന് അണുബാധ (Infection) ഇല്ലാതാക്കാനും മുറിവ് ഉണക്കാനുമുള്ള കഴിവുകളുണ്ട്. ഇത് കൂടാതെ ചർമ്മ സംരക്ഷണത്തിനും തേൻ ഉപയോഗിക്കാറുണ്ട്. തേൻ ഉപയോഗിക്കുന്നത്  ചുണ്ടിൽ ഈർപ്പം നിലനിർത്തുന്നതിനോടൊപ്പം അണുബാധ ഉണ്ടാകാതിരിക്കാനും സഹായിക്കും. എന്നാൽ പൂമ്പൊടിയോടൊ തേനീച്ച വിഷത്തിനോടോ അല്ർജി ഉണ്ടെങ്കിൽ തേൻ ഉപയോഗിക്കരുത്.

അവോക്കാഡോ ബട്ടർ

പടങ്ങൾ പറയുന്നത് അനുസരിച്ച് അവോക്കാഡോ ബട്ടർ ലിപ് ബാമുകളിൽ വേദന (Pain) കുറയ്ക്കാനും ഈർപ്പം നിലനിർത്താനും ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ്. ഇത് ചർമ്മത്തിൽ പെട്ടന്ന് ചേരുമെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. അത് മാത്രമല്ല ഇതിൽ ആന്റിയോ ഓക്സിഡന്റ്സും അടങ്ങിയിട്ടുണ്ട്.

ALSO READ: സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യത, മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

പെട്രോളിയം ജെല്ലി

അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി നടത്തിയ ഒരു പഠനം അനുസരിച്ച് വരണ്ട് പൊട്ടിയ ചുണ്ടുകൾക്ക് പെട്രോളിയം ജെല്ലി വളരെ പെട്ടന്ന് തന്നെ പരിഹാരമാകും. മാത്രമല്ല ചുണ്ടുകളിൽ ഈർപ്പം നിലനിർത്താനും പെട്രോളിയം ജെല്ലി സഹായിക്കും.  ഇത് മാത്രമല്ല നിങ്ങളുടെ ചുണ്ടുകളിൽ സൂര്യഘാതം (Sunstroke) മൂലം  മുറിവുകൾ ഉണ്ടായാലും പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നത് നല്ലതാണ് 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News