Fruits to avoid at night: ദഹനപ്രശ്നങ്ങൾക്ക് കാരണമാകും, രാത്രിയിൽ ഈ പഴങ്ങൾ ഒഴിവാക്കാം

സപ്പോട്ട ഏറെ ആരോ​ഗ്യ ​ഗുണങ്ങളുള്ള പഴമാണ്. എന്നാൽ ഇത് രാത്രിയിൽ കഴിക്കുന്നത് ഉറക്കം തടസപ്പെടുത്തും.

Written by - Zee Malayalam News Desk | Last Updated : Jul 11, 2024, 01:59 PM IST
  • ആപ്പിളിൽ ധാരാളം നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
  • എന്നാൽ രാത്രി ആപ്പിൾ കഴിക്കുന്നത് നമ്മുടെ ദഹനം മോശമാക്കും.
  • ഇത് നെഞ്ചെരിച്ചിലിന് കാരണമാകുമെന്നാണ് പറയപ്പെടുന്നത്.
Fruits to avoid at night: ദഹനപ്രശ്നങ്ങൾക്ക് കാരണമാകും, രാത്രിയിൽ ഈ പഴങ്ങൾ ഒഴിവാക്കാം

പഴങ്ങൾ കഴിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുമെന്ന് പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ട്. ഓരോ പഴത്തിലും ശരീരത്തിന് ആവശ്യമായ ചില ഘടകങ്ങൾ ഉണ്ടാകും. ഇവ കൃത്യമായ സമയത്ത് കഴിച്ചാൽ അത് ​ഗുണം ചെയ്യും. എന്നാൽ ചില സമയങ്ങളിൽ ചില പഴങ്ങൾ കഴിക്കുന്നത് നമുക്ക് ശാരീരികമായ ചില ബുദ്ധിമുട്ടുകൾ നൽകും. രാത്രിയിൽ ചില പഴങ്ങൾ കഴിക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയെ സാരമായി ബാധിച്ചേക്കാം. കൂടാതെ രാത്രി ഉറക്കത്തെയും ഇവ തടസപ്പെടുത്തിയേക്കാം.

ഏതൊക്കെ പഴങ്ങളാണ് രാത്രിയിൽ കഴിക്കാൻ പാടില്ലാത്തതെന്ന് നോക്കാം...

ആപ്പിൾ
ആൻ ആപ്പിൾ എ ഡേ കീപ്സ് ദ ഡോക്ടർ എവേ എന്നാണ് പഴഞ്ചൊല്ല്. ഒരുവിധപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങൾക്കെല്ലാം ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.  ആപ്പിളിൽ ധാരാളം നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. എന്നാൽ രാത്രി ആപ്പിൾ കഴിക്കുന്നത് നമ്മുടെ ദഹനം മോശമാക്കും. ഇത് നെഞ്ചെരിച്ചിലിന് കാരണമാകുമെന്നാണ് പറയപ്പെടുന്നത്. ആപ്പിളിലെ ഉയർന്ന അസിഡിറ്റി അളവാണ് ഇതിന് കാരണം.

ചെറിപ്പഴം
ചെറിപ്പഴം രാത്രിയിൽ കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും.

തണ്ണിമത്തൻ
ജലാംശം ഏറെയുള്ള ഒരു പഴമാണ് തണ്ണിമത്തൻ. ഇത് രാത്രിയിൽ കഴിച്ചാൽ നിരവധി തവണ മൂത്രമൊഴിക്കാൻ തോന്നിയേക്കാം. ഇത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കും. പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയ തണ്ണിമത്തൻ രാത്രി ഉറക്കത്തെ തടസപ്പെടുത്തും.

സപ്പോട്ട
സപ്പോട്ട ഏറെ ആരോ​ഗ്യ ​ഗുണങ്ങളുള്ള പഴമാണ്. എന്നാൽ ഇത് രാത്രിയിൽ കഴിക്കുന്നത് ഉറക്കം തടസപ്പെടുത്തും.

പേരയ്ക്ക
ഫൈബർ അടങ്ങിയ പേരയ്ക്ക രാത്രിയിൽ കഴിക്കുന്നത് ചിലരിൽ ദഹനക്കേടുണ്ടാക്കും. 

ഓറഞ്ച്
രാത്രിയിൽ ഓറഞ്ച് കഴിക്കുന്നത് ചിലരിൽ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News