Winter Skin Care: ശൈത്യകാലം എന്നത് ഏറെ ആഹ്ലാദകരമായ ഒരു സമയമാണ്. ഒന്നാമത് കടുത്ത ചൂടില്‍ നിന്നും മോചനം, സുന്ദരമായ കാലാവസ്ഥ, സുഖപ്രദമായ കമ്പിളി വസ്ത്രങ്ങൾ, വിഭിന്ന തരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവ ശൈത്യകാലം ഏറെ ഊഷ്മളമാക്കുന്നു.
എന്നാല്‍, നമുക്കറിയാം,, ശൈത്യകാലത്ത് നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ചര്‍മ്മ പ്രശ്നങ്ങള്‍. അതായത്, ശൈത്യകാലം നമ്മുടെ ചര്‍മ്മത്തെ ഏറെ ബാധിക്കുന്നു. തണുത്ത കാലാവസ്ഥ നമ്മുടെ ചർമ്മത്തെ കൂടുതല്‍ വരണ്ടതാക്കുകയും കേടുവരുത്തുകയും ചര്‍മ്മത്തിന്‍റെ ഭംഗി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
ഈ ശൈത്യ കാലാവസ്ഥയില്‍ മുഖത്തിന് തിളക്കം നഷ്ടപ്പെടാൻ തുടങ്ങുന്നു, ചുണ്ടുകൾ വിണ്ടുകീറുന്നു, ചർമ്മം വരളുന്നു, തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ചര്‍മ്മത്തിന് ഉണ്ടാകുന്നത്. എന്നാല്‍, ശൈത്യകാലത്ത് നിങ്ങളുടെ ചര്‍മ്മം നേരിടുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടുക എന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അല്പം ശ്രദ്ധിച്ചാല്‍ ശൈത്യകാലത്തും നിങ്ങളുടെ ചര്‍മ്മം മുത്തുപോലെ തിളങ്ങും.
ശൈത്യകാലത്ത് നിങ്ങളുടെ ചർമ്മത്തെ എങ്ങിനെ പരിപാലിക്കാം എന്ന് നോക്കാം. അതിനായി വെറും 4 ശീലങ്ങള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക, ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നഷ്ടമാവില്ല...
1. ചർമ്മത്തെ പതിവായി മോയ്സ്ചറൈസ് ചെയ്യുക: മഞ്ഞു കണികകള്‍ നിറഞ്ഞ തണുത്ത കാറ്റ് നമ്മുടെ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കി മാറ്റുന്നു. അതായത് ചര്‍മ്മത്തില്‍ നിന്നും കൂടുതല്‍ ജലാംശം നഷ്ടമാവുന്നു. ഈ അവസരത്തില്‍ ചര്‍മ്മത്തില്‍ മണിക്കൂറുകളോളം ഈർപ്പവും മൃദുത്വവും നിലനിർത്താൻ നിങ്ങളുടെ മുഖവും ചർമ്മവും മോയ്സ്ചറൈസ് ചെയ്യുന്നത് ഉറപ്പാക്കുക.
2. മൈൽഡ് ക്ലെൻസർ: ശൈത്യകാലത്ത് മൃദുവായ ക്ലെൻസർ തിരഞ്ഞെടുക്കുന്നത് ചർമ്മ സംരക്ഷണത്തിനുള്ള ഏറ്റവും അത്യാവശ്യമായ കാര്യങ്ങളില്‍ ഒന്നാണ്. തണുത്ത കാറ്റ്, വായുവിലെ ഈർപ്പം കുറവായതിനാൽ നിങ്ങളുടെ ചർമ്മത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന എണ്ണകൾ നീക്കം ചെയ്യുന്നു. അതിനാല്‍, വളരെ മൈൽഡ് ആയ ക്ലെൻസർ ഉപയോഗിക്കുന്നത് ഉത്തമമാണ്.
3. ജെന്‍റിൽ എക്‌സ്‌ഫോളിയേറ്റർ: എക്‌സ്‌ഫോളിയേഷനെകുറിച്ച് നമുക്കുള്ള ഒരു പൊതു തെറ്റിദ്ധാരണ എന്നാല്‍, ശൈത്യകാലത്ത് അത് ആവശ്യമില്ല എന്നതാണ്. എന്നാല്‍, ശൈത്യകാലത്ത് മൃദുവായ എക്‌സ്‌ഫോളിയേറ്റർ ഉപയോഗിക്കുന്നത് നിങ്ങളുടെ മുഖത്തെ വരണ്ടതും നിർജ്ജീവവുമായ എല്ലാ കോശങ്ങളെയും ഇല്ലാതാക്കാൻ സഹായിക്കുക മാത്രമല്ല, ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങളെ കൂടുതൽ ശ്വസിക്കാൻ കഴിയുന്നതാക്കുകയും ഈർപ്പമുള്ളതായി നിലനിര്‍ ത്തുകയും ചെയ്യുന്നു.
4. സൺസ്‌ക്രീൻ: തണുപ്പുള്ള മാസങ്ങളിൽ നാം പലപ്പോഴും ചെയ്യുന്ന ഒന്നാണ് സൺസ്‌ക്രീന്‍ ഒഴിവാക്കുക എന്നത്. സൗമ്യമായ സൂര്യ കിരണങ്ങള്‍ കാരണം നാം പലപ്പോഴും വിചാരിയ്ക്കും സൺസ്‌ക്രീൻ ആവശ്യമില്ല എന്ന്. എന്നാല്‍, അങ്ങിനെയല്ല, ചൂട് കുറവാണ് എങ്കിലും UVA, UVB രശ്മികളുടെ ദോഷകരമായ ഫലങ്ങൾ ശൈത്യകാലത്തും ഒരുപോലെ നിങ്ങളുടെ ചര്‍മ്മത്തെ കഠിനമായി ബാധിക്കും. അതിനാല്‍, ശൈത്യകാലത്ത് സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ഒഴിവാക്കാതിരിയ്ക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...