കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Jan 21, 2021, 04:33 PM IST
  • Prime Minister Narendra Modi അടുത്തഘട്ടത്തിൽ COVID Vaccine സ്വീകരിക്കും
  • Biden ആദ്യം തന്നെ Trump നെ തിരുത്തി; റദ്ദാക്കിയത് 15 ഉത്തരവുകൾ
  • ഇന്ത്യ -അമേരിക്ക ബന്ധം കൂടുതല്‍ ഉയരങ്ങളിലേയ്ക്ക്, US President ജോ ബൈഡനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി
  • Nayanthara ലൂസിഫർ തെലുങ്ക് റീമേക്കിൽ Chiranjeevi യുടെ നായിക!
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

Prime Minister Narendra Modi അടുത്തഘട്ടത്തിൽ COVID Vaccine സ്വീകരിക്കും
Prime Minister Narendra Modi രണ്ടാംഘട്ട കോവിഡ് വാക്സിനേഷനിൽ വാക്സിൻ സ്വീകരിക്കും. പ്രധാനമന്ത്രിക്കൊപ്പം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രണ്ടാംഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്

Biden ആദ്യം തന്നെ Trump നെ തിരുത്തി; റദ്ദാക്കിയത് 15 ഉത്തരവുകൾ
അമേരിക്കയുടെ 46-ാം പ്രസിഡന്റായി അധികാരമേറ്റതിന് തുടർന്ന് ആദ്യം തന്നെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ 15 വിവാദ ഉത്തരവുകൾ റദ്ദാക്കി Joe Biden. മെക്സിക്കൻ മതിൽ നിർമാണം, പാരിസ് ഉടമ്പടി, മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്ക് ഉൾപ്പെടയുള്ള 15 പ്രധാന ഉത്തരവുകളാണ് ബൈഡൻ റദ്ദാക്കിയത്.

ഇന്ത്യ -അമേരിക്ക ബന്ധം കൂടുതല്‍ ഉയരങ്ങളിലേയ്ക്ക്, US President ജോ ബൈഡനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി
അമേരിക്കയുടെ 46-ാമത് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജോ ബൈഡനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ  ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിന്ദനം അറിയിച്ചത്. ഇന്ത്യ- അമേരിക്ക ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ബൈഡനോടൊപ്പം ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി നരേന്ദ്രമോദി ട്വീറ്റില്‍ കുറിച്ചു.  

Nayanthara ലൂസിഫർ തെലുങ്ക് റീമേക്കിൽ Chiranjeevi യുടെ നായിക!
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ  ലൂസിഫറിന്റെ തെലുങ്ക്  റീമേക്ക് ഒരുങ്ങുകയാണ്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് തെലുങ്കു പതിപ്പിൽ നായികയായി നയൻതാര എത്തുമെന്നാണ്.  ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഒന്നും ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ റീമേക്ക് വാർത്ത തന്നെ ഓൺലൈനുകളിൽ വലിയ വാർത്തയായിരുന്നു.  

ISL 2020-21: സമനില അല്ല, ഇത്തവണ Injury Time ൽ KP Rahul ന്റെ ​ഗോളിൽ Kerala Blasters ന് ജയം
ഐഎസ്എല്ലിൽ ബദ്ധ വൈരികളായ Kerala Blaster - Bengaluru FC മത്സരത്തിൽ കേരളത്തിന് മിന്നും ജയം. ഇഞ്ചുറി ടൈമിൽ മലയാളി താരം കെ.പി രാഹുൽ നേടിയ​ ​ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ തങ്ങളുടെ മൂന്നാമത്തെ ജയം സ്വന്തമാക്കിയത്. ഒരു ​ഗോളിന് ആ​ദ്യ പകുതിയിൽ പിന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചു വന്ന് രണ്ട് ​ഗോളുകൾ നേടിയാണ് ബംഗളൂരുവിനെ തകർത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News