Waqf Board: വഖഫ് ബോർഡിന് തിരിച്ചടി; നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

Kerala High Court: കാലിക്കറ്റ് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റർ എന്നിവർക്ക് എതിരായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Nov 12, 2024, 03:01 PM IST
  • വഖഫ് ഭേ​ദ​ഗതി നിയമം അനുസരിച്ച് ഉദ്യോ​ഗസ്ഥർക്ക് എതിരെ നടപടിയെടുക്കാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി
  • പോസ്റ്റൽ ഓഫീസ് സ്ഥാപിക്കപ്പെട്ട കാലവും നിയമം നിലവിൽ വന്ന കാലവും തമ്മിലുള്ള അന്തരം പരി​ഗണിച്ചാണ് നടപടി
Waqf Board: വഖഫ് ബോർഡിന് തിരിച്ചടി; നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: വഖഫ് ബോർഡിന് തിരിച്ചടി. വഖഫ് ഭൂമി കൈവശം വയ്ക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദ​ഗതിക്ക് മുൻകാല പ്രാബല്യം ഇല്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കാലിക്കറ്റ് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റർ എന്നിവർക്ക് എതിരായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.

കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ ആണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. വഖഫ് ബോർഡിന്റെ പരാതിയിലാണ് പോസ്റ്റൽ ഉദ്യോ​ഗസ്ഥർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്. 1999ലാണ് ഈ പോസ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. വഖഫ് ഭേദ​ഗതി നിയമം 2013ൽ ആണ് നിലവിൽ വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റൽ ഉദ്യോ​ഗസ്ഥരെ പ്രതിചേർത്ത് കേസ് എടുത്തത്.

ALSO READ: വഖഫ് ബോര്‍ഡുകളുടെ അധികാരം പരിമിതപ്പെടുത്തും? ഭേദ​ഗതി ബില്ലുമായി കേന്ദ്രം

കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടപടികൾ പുരോ​ഗമിക്കുന്നതിനിടെ പ്രതിചേർക്കപ്പെട്ട പോസ്റ്റൽ ഉദ്യോ​ഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചു. വഖഫ് ഭേ​ദ​ഗതി നിയമം അനുസരിച്ച് ഉദ്യോ​ഗസ്ഥർക്ക് എതിരെ നടപടിയെടുക്കാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോസ്റ്റൽ ഓഫീസ് സ്ഥാപിക്കപ്പെട്ട കാലവും നിയമം നിലവിൽ വന്ന കാലവും തമ്മിലുള്ള അന്തരം പരി​ഗണിച്ചാണ് നടപടി.

സുപ്രീംകോടതി 2023ൽ സമാന സ്വഭാവമുള്ള കേസിന്റെ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് കൂടി പരി​ഗണിച്ചാണ് വഖഫ് ഭൂമിയിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ നടപടികൾക്ക് മുൻകാല പ്രാബല്യം ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News