New Delhi: രാജ്യത്തെ പൗരന്മാർക്ക് വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന രേഖയാണ് Voter ID Card. അതോടൊപ്പം രാജ്യത്തെ പൗരന്മാരുടെ തിരിച്ചറിയൽ രേഖയായും വോട്ടർ ഐടി കാർഡിനെ ഉപയോഗിക്കുന്നുണ്ട്. 1993 മുതലാണ് വോട്ടർ ഐഡി കാർഡ് തിരിച്ചറിയൽ രേഖയായി ഉപയോഗിച്ച് തുടങ്ങിയത്.
എന്നാൽ വോട്ടർ ഐഡി കാർഡ് ഉണ്ടെങ്കിലും പലരുടെയും പേര് Voters List ൽ കാണാതെ വന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കും നടൻ മമ്മൂട്ടിയുടെയും പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ലായിരുന്നു. ഇരുവരുടെയും കൈയ്യിൽ വോട്ടർ ഐഡി കാർഡ് ഉണ്ടായിട്ടും വോട്ട് ചെയ്യാൻ സാധിക്കാഞ്ഞത് ഇവരുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തത് കൊണ്ടയിരുന്നു.
ALSO READ: Assembly Elections: അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടായെന്ന് ഓൺലൈനിലൂടെ പരിശോധിക്കാൻ സാധിക്കും. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം...
വോട്ടർ പട്ടിക പരിശോധിക്കുന്നതിനായി ദേശീയ വോട്ടേഴ്സ് സർവീസ് പോട്ടലിൽ കയറുക www.nvsp.in
വെബ്സൈറ്റിൽ കയറിയതിന് ശേഷം പേജിന്റെ ഇടത് ഭാഗത്ത് മുകളിൽ Search in Electoral Roll എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക.
ക്ലിക്ക് ചെയ്തിനെ തുടർന്ന് നിങ്ങൾ മറ്റൊരു വെബ് പേജിലേക്ക് പ്രവേശിക്കും (https://electoralsearch.in/)
ALSO READ: Amazon: ആമസോൺ Republic Day Sale, Electronic ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ്
അതിൽ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ രണ്ട് ഓപ്ഷനുകൾ കാണാൻ സാധിക്കും. ഒന്ന് നിങ്ങളുടെ വിവരങ്ങൾ നൽകുന്ന Search By Details രണ്ടാമതായി Search By EPIC Number. ഇപിഐസി നമ്പർ എന്ന് പറയുന്നത് വോട്ടർ ഐഡി നമ്പരാണ്. അത് തെരഞ്ഞെടുത്ത് നിങ്ങളുടെ വോട്ടർ ഐഡി നമ്പർ നൽകി സേർച്ച് ചെയ്യാൻ സാധിക്കും.
അല്ലാത്തപക്ഷം ആദ്യ ഓപ്ഷനായ നിങ്ങളുടെ വിവരങ്ങൾ നൽകുന്ന Search By Details ഓപ്ഷൻ തെരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ പേര്, വയസ്, ലിംഗം, സംസ്ഥാനം, ജനനതീയതി, ജില്ല, അച്ഛന്റെയോ ഭർത്താവിന്റെയോ പേര് തുടങ്ങിയവ നൽകണം. ഇതെല്ലാം നൽകിയതിന് ശേഷം വെബ് പേജിലുള്ള ക്യാപ്ച്ചാ കോഡ് കൃത്യമായി നൽകി സേർച്ച് ബട്ടണിൽ ടാപ്പ് ചെയ്യുക. തുടർന്ന് നിങ്ങളുടെ പേര് പോർട്ടലിൽ കാണാൻ സാധിക്കുന്നണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ സ്ഥലത്ത് വോട്ട് ചെയ്യാൻ സാധിക്കുമെന്നാണ്.
ALSO READ: വീഡിയോ കോളുകൾക്ക് പിന്നിൽ തട്ടിപ്പ് വീരന്മാരാകാം; മുന്നറിയിപ്പുമായി Kerala Police
അഥവാ ഈ വിവരങ്ങൾ നൽകാൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ പോളിങ് സ്റ്റേഷൻ കൃത്യമായി രേഖപ്പെടുത്തിയാൽ അതിൽ നിന്ന് ലഭിക്കുന്ന ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോ ഇല്ലയോ എന്നും പരിശോധിക്കാൻ സാധിക്കും.