Wayanad By Election: വയനാടും ചേലക്കരയിലും കൊട്ടിക്കലാശം; പരസ്യപ്രചരണം അവസാനിച്ചു

kerala bypolls 2024: തിരുവമ്പാടിയിൽ നടക്കുന്ന കൊട്ടിക്കലാശത്തിലും രാഹുൽ ​ഗാന്ധി പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും മണ്ഡലത്തിൽ അവസാനഘട്ട പ്രചരണവുമായി സജീവമാണ്.

Written by - Zee Malayalam News Desk | Last Updated : Nov 11, 2024, 06:09 PM IST
  • സത്യൻ മൊകേരി കൽപ്പറ്റിയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും
  • നവ്യ ഹരിദാസ് കൽപ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളിൽ പങ്കെടുക്കും
Wayanad By Election: വയനാടും ചേലക്കരയിലും കൊട്ടിക്കലാശം; പരസ്യപ്രചരണം അവസാനിച്ചു

വയനാട്: ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ വയനാടും ചേലക്കരയിലും മുന്നണികളുടെ വാശിയേറിയ പ്രചരണം. ഇരു മണ്ഡലങ്ങളും കൊട്ടിക്കലാശത്തിലേക്ക് അടുക്കുമ്പോൾ റോഡ് ഷോകളും അവസാനവട്ട ​ഗൃഹസന്ദർശനങ്ങളുമായി സ്ഥാനാർഥികളും തിരക്കിലാണ്.

വയനാട്ടിലെ സുൽത്താൽ ബത്തേരിയിൽ സ്ഥാനാർഥി പ്രിയങ്ക ​ഗാന്ധിക്കൊപ്പം രാഹുൽ ​ഗാന്ധിയും റോഡ്ഷോയിൽ പങ്കെടുത്തു. വൈകിട്ട് തിരുവമ്പാടിയിൽ നടക്കുന്ന കൊട്ടിക്കലാശത്തിലും രാഹുൽ ​ഗാന്ധി പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും മണ്ഡലത്തിൽ അവസാനഘട്ട പ്രചരണവുമായി സജീവമാണ്.

ALSO READ: സിപിഎം ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ; അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ജില്ലാ സെക്രട്ടറി

സത്യൻ മൊകേരി കൽപ്പറ്റിയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. നവ്യ ഹരിദാസ് കൽപ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളിൽ പങ്കെടുക്കും. എൻഡിഎയുടെ കൊട്ടിക്കലാശം സുൽത്താൻ ബത്തേരിയിലാണ്. ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപിന്റെ റോഡ്ഷോയിൽ കെ രാധാകൃഷ്ണൻ എംപി പങ്കെടുത്തു.

യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസും ചേലക്കരയിൽ അവസാനവട്ട പ്രചരണത്തിൽ സജീവമാണ്. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. സ്ഥാനാർഥികൾക്കൊപ്പം പാർട്ടി നേതാക്കളും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. 13ന് ആണ് വയനാടും ചേലക്കരയിലും തെരഞ്ഞെടുപ്പ്. 23ന് ആണ് വോട്ടെണ്ണൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News