ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ പോലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ നടി കസ്തൂരി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. മധുര ബെഞ്ചിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പരിഗണിക്കും. ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിവിധ സംഘടനകൾ നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകാൻ എഗ്മൂർ പോലീസ് പോയസ് ഗാർഡനിലെ വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നടി ആന്ധ്രയിലാണെന്നാണ് സൂചന.
ALSO READ: തെലുങ്ക് സ്ത്രീകൾക്കെതിരായ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരിക്കെതിരെ പൊലീസ് കേസെടുത്തു
തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയ തെലുങ്കർ തമിഴരാണെന്ന് അവകാശപ്പെടുന്നുവെന്ന പ്രസ്താവനയാണ് വിവാദമായത്. ഹിന്ദു മക്കൾ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേയായിരുന്നു നടി വിവാദ പ്രസ്താവന നടത്തിയത്. നടിക്കെതിരെ വലിയ പ്രതിഷേധനമാണ് ഉയർന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.