കൊല്ലം: പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് എല്ലാവരും വീടുകളിലും പാതയോരത്തും മരങ്ങൾ നട്ടപ്പോൾ വ്യത്യസ്തമായ രീതി നടത്തിയ മൂന്ന് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്.
സാധാരണയായി പരിസ്ഥിതി ദിനത്തിൽ (World Environment Day) എല്ലാവരും പരിസ്ഥിതി സൗഹാര്‍ദ്ദ പരിപാടികള്‍ ചെയ്യാറുണ്ട്. ഇതിനിടയിലാണ് കൊല്ലം ജില്ലയിലെ മൂന്ന് യുവാക്കൾ കഞ്ചാവ് ചെടി നട്ടിരിക്കുന്നത്. ലഹരിക്കടിമയായ ഒരു യുവാവിന്റെ നേതൃത്വത്തിലായിരുന്നുകഞ്ചാവ് ചെടി നട്ടത്.
Also Read: ഒാപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി കൊച്ചിയിൽ ഒരാളെ അറസ്റ്റ് ചെയ്തു,35 പേർക്കെതിരെ കേസ്
ഇവർ പരസ്യമായി നട്ട കഞ്ചാവ് ചെടി എക്സൈസ് ഉദ്യോഗസ്ഥരെത്തി നശിപ്പിക്കുകയായിരുന്നു. കൊല്ലം (kollam) ജില്ലയിലെ കണ്ടച്ചിറയിലായിരുന്നു സംഭവം നടന്നത്. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
'ഞങ്ങള്‍ ഇഷ്ടപ്പെടുന്ന ചെടിയാണെന്നും ഈ ചെടി ഇവിടെ വളരട്ടെ' എന്നും പറഞ്ഞാണ് ഇവർ ഇവിടെ കഞ്ചാവ് ചെടി നട്ടതെന്നാണ് നാട്ടുകാര്‍ വിവരമറിഞ്ഞെത്തിയ എക്സൈസിനോട് പറഞ്ഞത്.
Also Read: Bihar: അനുവാദം ചോദിക്കാതെ ഒരു ഗ്ലാസ് വെള്ളം കുടിച്ചതിന് ഭിന്നശേഷിക്കാരനെ അടിച്ചുകൊന്നു
ചെടി നട്ടശേഷം അതിന്റെ ഫോട്ടോ യുവാക്കൾ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. ഏകദേശം 60 സെന്റിമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയാണ് ഇവിടെ നിന്നും കണ്ടെത്തിയത് എന്നാണ് അധികൃതർ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...