രണ്ടാഴ്ച്ച മുമ്പ് നടന്ന യുവ ഗുസ്തി താരത്തിന്റെ കൊലപാതകത്തെ (Murder) തുടർന്ന് ഒളിവിൽ പോയ ഗുസ്തി താരം സുശീൽ കുമാറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഡൽഹി പോലീസ് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. രണ്ടാഴ്ചകൾക്ക് മുമ്പ് ന്യൂ ഡൽഹിയിലെ ഛത്രസൽ സ്റ്റേഡിയത്തിന്റെ പാർക്കിങ് ലോട്ടിന് പുറത്ത് വെച്ചാണ് യുവ ഗുസ്തി താരമായ സാഗർ റാണ കൊല്ലപ്പെട്ടത്.
ആശുപത്രിയിൽ ചികിത്‌സയിലായിരുന്ന സാഗർ റാണയുടെ മരണത്തിന് ശേഷം ഒളിംപിക്സ് (Olympics) താരമായ സുശീൽ കുമാർ ഒളിവിലാണ്. അതുകൂടാതെ കേസിലെ മറ്റൊരു പ്രതിയായ അജയ്‌യെ കുറിച്ച് വിവരങ്ങൾ നല്കുന്നവർക്കും പ്രതിഫലം നിശ്ചയിച്ചിട്ടുണ്ട്. അജയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 50000 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ALSO READ: കനറാ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസിനെ പത്തനംതിട്ടയിൽ എത്തിച്ചു
സുശീൽ കുമാറിനും മറ്റ് പ്രതികൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണെന്ന് കേസെടുത്തിരിക്കുന്നത്. ഗുസ്‌തി താരങ്ങൾക്കിടിയിൽ ഉണ്ടായ ഒരു വാക്ക് തർക്കവും കയ്യേറ്റവുമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് കരുതുന്നത്. മെയ് 4 നാണ് കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്.
ALSO READ: Covid19: കോവിഡ് രോഗി ഭാര്യയെ ഡ്രൈവിങ്ങ് പഠിപ്പിക്കാൻ റോഡിൽ: കയ്യോടെ പിടികൂടി പോലീസ്
മെയ് 4 ന് കൈയേറ്റം ഉണ്ടായതിനെ തുടർന്ന് നിരവധി ഗുസ്തി താരങ്ങൾക്ക് പരിക്കേറ്റിരുന്നു. ഇവരെയൊക്കെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലുമാണ്. എന്നാൽ ഇതിനിടയിലാണ് ഗുരുതരമായി പരിക്കേറ്റ സാഗർ റാണ ചികിത്സയ്‌ക്കിടയിൽ മരണപ്പെട്ടത്. സുശീൽ കുമാറും താരത്തിനൊപ്പം പരിശീലിക്കുന്ന ഗുസ്‌തി താരങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം..
എന്നാൽ സുശീൽകുമാർ (Sushil Kumar) ഈ അര്രോപനം മെയ് 5 ന് നിഷേധിച്ചിരുന്നു. തന്റെ ഗുസ്തി താരങ്ങൾ മെയ് 4 ന് നടന്ന പ്രശ്നങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് താരം അറിയിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ഗുസ്തി താരങ്ങളിൽ ഒരാളാണ് സുശീൽ കുമാർ. ഒളിംപിക്സിൽ വെള്ളി, വെങ്കലം മെഡലുകൾ നേടാൻ കഴിഞ്ഞിട്ടുള്ള ഗുസ്തി താരമാണ് സുശീൽ കുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്.... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...