കൊല്ലം: Woman Hanged To Death: കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം വഞ്ചിമുക്കിൽ ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വഞ്ചിമുക്കിലെ രഘു മന്ദിരത്തിൽ ഷീനയെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്ക് 34 വയസായിരുന്നു. സംഭവം നടന്നത് ഇന്നലെയായിരുന്നു. ഷീനയെ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കുട്ടികളെ സ്കൂളിൽ വിട്ട ശേഷം മുകളിലത്തെ നിലയിലേക്കു പോയ ഷീനയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്.
Also Read: ഛോട്ടാ ഷക്കീലിന്റെ ഭാര്യാ സഹോദരൻ മുംബൈയിൽ അറസ്റ്റിൽ
ഷീനയുടെ ഭര്‍ത്താവ് രാജേഷ് വിദേശത്താണ്. രാജേഷിന്റ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പമാണ് ഷീന താമസിച്ചിരുന്നത്. രാജേഷിന്റെ സഹോദരി ഷീനയെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ഷീനയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഭർത്താവിന്റെ മുന്നിൽവച്ചു പോലും ഭർതൃസഹോദരി ഷീനയെ മർദിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പുത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചിപ്സ് ചോദിച്ചിട്ട് കൊടുത്തില്ല; യുവാവിനെ എട്ട് പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു
ലെയ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് യുവാവിനെ എട്ട് പേർ ചേർന്ന് മർദ്ദിച്ചു. കൊല്ലം വാളത്തുങ്കലാണ് സംഭവം. പള്ളിമുക്ക് സ്വദേശി നീലകണ്ഠനാണ് മർദ്ദനമേറ്റത്. നീല കണ്ഠൻറെ കൈവശ മുണ്ടായിരുന്ന ചിപ്സ് പാക്കറ്റ് ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞതോടെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്നാണ് പരാതി. സമീപത്തെ ചതുപ്പ് പ്രദേശത്ത് തെങ്ങിനോട് ചേർത്ത് നിർത്തിയ ശേഷം ക്രൂരമായി അടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാളത്തുങ്കൽ സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് പോലീസ് അറസ്റ്റ് ചെയ്തത്.കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനും കുടുംബവും വാളത്തുങ്കലിലേക്ക് വാടകയ്ക്ക് താമസിക്കാൻ ആരംഭിച്ചിട്ട് മൂന്നുമാസമായിട്ടേയുള്ളൂ.
Also Read: കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ, വീഡിയോ കണ്ടാൽ ഞെട്ടും!
സുഹൃത്തിൻറെ വീട്ടിലേക്ക് പോവുകയായിരുന്നു നീലകണ്ഠൻ. കുറേ നേരമായിട്ടും കാണാതായതോടെ നീല കണ്ഠനെ തിരക്കിയെത്തിയ സുഹൃത്ത് അനന്തുവാണ് ദൃശ്യങ്ങൾ പകർത്തിയത്. ശരീരമാസകലം പരിക്കേറ്റ നീല കണ്ഠനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരവിപുരം പോലീസ് അക്രമികൾക്കായി അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...