വയനാട് വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വധശിക്ഷ

മോഷണശ്രമത്തിനിടെയാണ്  വെള്ളമുണ്ട സ്വദേശികളായ നവ ദമ്പതികളെ നാല് വർ‍ഷം മുൻപ് വിശ്വനാഥന്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 21, 2022, 05:09 PM IST
  • കോളിളക്കം സൃഷ്ടിച്ച വയനാട് വെള്ളമുണ്ട കണ്ടത്തുവയലിലെ ഇരട്ടക്കൊലക്കേസിൽ കൽപ്പറ്റ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്
  • തൊട്ടിൽപാലം സ്വദേശി വിശ്വനാഥനാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രോസിക്യൂഷന് വ്യക്തമായി തെളിയിക്കാനായെന്ന് കോടതി ചൂണ്ടിക്കാട്ടി
  • 2018 ജൂലൈ ആറിനാണ് വെള്ളമുണ്ട സ്വദേശികളായ ഉമ്മർ, ഭാര്യ ഫാത്തിമ എന്നിവർ കൊല്ലപ്പെട്ടത്
  • മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് നവ ദമ്പതികളെ വിശ്വനാഥൻ കമ്പി വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്
വയനാട് വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വധശിക്ഷ

വയനാട്: വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസിലെ പ്രതി വിശ്വനാഥന് വധശിക്ഷ വിധിച്ചു. മോഷണശ്രമത്തിനിടെയാണ്  വെള്ളമുണ്ട സ്വദേശികളായ നവ ദമ്പതികളെ നാല് വർ‍ഷം മുൻപ് വിശ്വനാഥന്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 

കോളിളക്കം സൃഷ്ടിച്ച വയനാട് വെള്ളമുണ്ട കണ്ടത്തുവയലിലെ  ഇരട്ടക്കൊലക്കേസിൽ കൽപ്പറ്റ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. തൊട്ടിൽപാലം സ്വദേശി വിശ്വനാഥനാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രോസിക്യൂഷന് വ്യക്തമായി തെളിയിക്കാനായെന്ന് കോടതി ചൂണ്ടിക്കാട്ടി. 2018 ജൂലൈ ആറിനാണ് വെള്ളമുണ്ട സ്വദേശികളായ ഉമ്മർ, ഭാര്യ ഫാത്തിമ എന്നിവർ കൊല്ലപ്പെട്ടത്.  മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് നവ ദമ്പതികളെ വിശ്വനാഥൻ കമ്പി വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്.

ഒരു തെളിവും അവശേഷിപ്പിക്കാതിരുന്ന സംഭവത്തിന്റെ അന്വേഷണം ആദ്യഘട്ടത്തിൽ പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. കേസിൽ രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പോലീസിന് പ്രതിയെ പിടികൂടാനായത്. 2020 നവംബറിലാണ് ജില്ലാ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങിയത്.

2022 ഫെബ്രുവരി രണ്ടാംവാരത്തോടെ കേസിൽ വാദം പൂർത്തിയായി. 72 സാക്ഷികളിൽ 45 പേരെ വിസ്തരിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മാനന്തവാടി ഡിവൈ.എസ്.പി കെഎം ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് തൊട്ടിൽപ്പാലം ദേവർകോവിലിൽനിന്ന് പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News