Poonthura: മുടിക്ക് കുത്തിപ്പിടിച്ച് നിലത്തിട്ട് മർദ്ദനം,പൂന്തുറയിൽ അയൽവാസികൾ ചേർന്ന് യുവതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്-VIDEO

തർക്കത്തിനിടയിൽ വീടിൻറെ ഗേറ്റ് തള്ളിത്തുറന്ന് വീട്ടിലേക്ക് കയറുന്നയാൾ  അമിനയുടെ മുടിക്ക് കുത്തിപ്പിടിക്കുന്നതും, അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Sep 6, 2021, 10:22 AM IST
  • ആമിനയും രോഗിയായ അമ്മയും പൂന്തുറ മണക്കാട് എംഎഎ റോഡിലാണ് താമസിക്കുന്നത്
  • ഇവരുടെ വീടിന്‍റെ മുകളിലെ നിലയിൽ നഗരത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാർ വാടക്ക് താമസിക്കുകയാണ്.
  • വീടിനുമുകളിൽ താമസിക്കുന്ന വാടകക്കാർ ബഹളം വെക്കുന്നുവെന്ന പേരിൽ തുടങ്ങിയ തർക്കമാണ് അവസാനം ഇത്തരത്തിലെത്തിയത്
Poonthura: മുടിക്ക് കുത്തിപ്പിടിച്ച് നിലത്തിട്ട് മർദ്ദനം,പൂന്തുറയിൽ അയൽവാസികൾ ചേർന്ന് യുവതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്-VIDEO

Trivandrum: തിരുവനന്തപുരത്ത് യുവതിയെ അയല്‍വാസികള്‍ ക്രൂരമായി മര്‍ദിച്ചു. പൂന്തുറയിലാണ് സംഭവം. ആമിന എന്ന 23കാരിക്കാണ് മര്‍ദനമേറ്റത്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. സുധീര്‍, നൗഷാദ് എന്നിവരാണ് ആമിനയെ മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

തർക്കത്തിനിടയിൽ വീടിൻറെ ഗേറ്റ് തള്ളിത്തുറന്ന് വീട്ടിലേക്ക് കയറുന്നയാൾ  അമിനയുടെ മുടിക്ക് കുത്തിപ്പിടിക്കുന്നതും, അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നിലത്ത് വീണ ആമിനെയെ വീണ്ടും മർദ്ദിക്കുന്നുണ്ട്. പിന്നീട് നാട്ടുകാർ ഒാടിക്കൂടിയാണ് യുവതിയെ ഇയാളുടെ പിടിയിൽ നിന്നും മാറ്റുന്നത്.

ALSO READ: Sindhu Murder case: Drishyam മോഡല്‍ കൊലപാതകം...!! അയല്‍വാസി അടുക്കളയില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തു, സിന്ധുവിന്‍റേതെന്ന് സ്ഥിരീകരണം

സഭവത്തിൽ മണക്കാട് സ്വദേശി സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരൻ നൗഷാദ് ഒളിവിലാണ്.എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ആമിനയെ ഇന്നലെയാണ് പ്രതികള്‍ വീടുവളപ്പില്‍ കയറി ആക്രമിച്ചത്.ആമിനയും രോഗിയായ അമ്മയും പൂന്തുറ  മണക്കാട് എംഎഎ റോഡിലാണ് താമസിക്കുന്നത്. ഇവരുടെ വീടിന്‍റെ മുകളിലെ നിലയിൽ നഗരത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാർ വാടക്ക് താമസിക്കുകയാണ്.

Also Read: Rape Case: വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം, യുവതിയുടെ പരാതിയില്‍ മലയാളി യുവാവ് ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍

വീടിനുമുകളിൽ താമസിക്കുന്ന വാടകക്കാർ ബഹളം വെക്കുന്നുവെന്ന പേരിൽ തുടങ്ങിയ തർക്കമാണ് അവസാനം ഇത്തരത്തിലെത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കേസിലെ രണ്ടാം പ്രതിക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇതിൻറെ വിവരങ്ങൾ വ്യക്തമാവുന്നതേയുള്ളു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News