കോഴിക്കോട്: ട്രെയിൻ മാർഗം ഒഡീഷയിൽ നിന്നും കോഴിക്കോട്ടേക്ക് കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. 12 കിലോ കഞ്ചാവാണ് അന്യസംസ്ഥാന തൊഴിലാളികളായ മൂന്നു പേരിൽ നിന്നും പിടികൂടിയത്. കേസിൽ ഒഡീഷ സ്വദേശിയായ മാനസ്, മഹാരാഷ്ട്ര സ്വദേശികളായ രാകേഷ്, സന്ദേശ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
Also Read: Crime News: നെയ്യാറ്റിൻകരയിൽ വൃദ്ധമാതാവ് തീ കത്തി മരിച്ച നിലയിൽ; മകൻ കസ്റ്റഡിയിൽ!
കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിന് സമീപത്തു വച്ചാണ് മൂവരെയും പിടികൂടിയത്. മാനസിനെ മുൻപും കഞ്ചാവ് കൈവശം വച്ചതിന് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും പിടികൂടിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു.
Also Read: Shani Dev Favourite Zodiac Sign: ശനിയാഴ്ച ശനി ദേവന്റെ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനനേട്ടം!
ഇവർ മാസത്തിൽ രണ്ടു താവണം ഒഡീഷയിൽ നിന്നും കഞ്ചാവ് കോഴിക്കോട്ടെത്തിച്ച് വിൽപ്പന നടത്തിയിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്. കോഴിക്കോട് ടൗൺ അസി. കമ്മീഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ടൗൺ പോലീസും ആന്റി നാർകോട്ടിക് ഷാഡോസും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.