Ganja: കാറിനടിയിൽ കിടന്ന ബാ​ഗിൽ കഞ്ചാവ്; പോലീസ് ഉണ്ടെന്നറിഞ്ഞ് ഒളിപ്പിച്ചതെന്ന് സംശയം

Ganja seized in Chirayinkeezhu: ഓട്ടോ തൊഴിലാളികൾ സ്റ്റാൻഡിലെത്തിയപ്പോഴാണ് കാറിനടിയിൽ കിടന്ന ബാഗ് ശ്രദ്ധയിൽപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 08:03 AM IST
  • റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് വശത്തുള്ള ഓട്ടോ സ്റ്റാൻഡിന് സമീപമാണ് ബാഗ് കണ്ടെത്തിയത്.
  • പോലീസ് എത്തുകയും ബാഗ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തു.
  • അഞ്ച് കിലോയോളം വരുന്ന കഞ്ചാവായിരുന്നു ബാഗിലെന്നാണ് പോലീസ് അറിയിച്ചത്.
Ganja: കാറിനടിയിൽ കിടന്ന ബാ​ഗിൽ കഞ്ചാവ്; പോലീസ് ഉണ്ടെന്നറിഞ്ഞ് ഒളിപ്പിച്ചതെന്ന് സംശയം

തിരുവനന്തപുരം: ചിറയിൻകീഴിൽ കഞ്ചാവ് ശേഖരം കണ്ടെത്തി. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് വശത്തുള്ള ഓട്ടോ സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ കിടന്ന ബാഗിൽ മൂന്ന് ബണ്ടിലായി പായ്ക്ക് ചെയ്തു വെച്ചിട്ടുള്ള നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഓട്ടോ തൊഴിലാളികൾ സ്റ്റാൻഡിലെത്തിയപ്പോഴാണ് ഈ ബാഗ് അവരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന കാറിന്റെ ഉടമസ്ഥനെ ഓട്ടോ തൊഴിലാളികൾ വിവരം ധരിപ്പിച്ചു. അവർ വന്ന് നോക്കിയ ശേഷം ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് എത്തുകയും ബാഗ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ കഞ്ചാവാണന്ന് തിരിച്ചറിയുകയും തുടർ നടപടികൾക്ക് ശേഷം കഞ്ചാവ് പാക്കറ്റ്കൾ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അഞ്ച് കിലോയോളം വരുന്ന കഞ്ചാവായിരുന്നു ബാഗിലെന്നാണ് പോലീസ് അറിയിച്ചത്. 

ALSO READ: 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോയ ലോറി കാണാതായി; അവസാന ലൊക്കേഷൻ മഹാരാഷ്ട്ര

ചിറയിൻകീഴിലും സമീപ പഞ്ചായത്തുകളിലും ലഹരിവസ്തുക്കളുടെ വിൽപ്പന വ്യാപകമാണ്. രാത്രിയിൽ ട്രെയിനിൽ കൊണ്ടുവന്നതാകാമെന്നും, പണ്ടകശാല ഭാഗത്ത് ആ സമയത്ത് പോലീസ് ഉണ്ടന്നറിഞ്ഞ് ഇവിടെ ഒളിപ്പിച്ചതാകാമെന്നും പറയപ്പെടുന്നു. സംഘത്തെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ടന്നാണ് ലഭിക്കുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News