7th Pay Commission: പുതുവർഷത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡബിൾ സമ്മാനം!

7th Pay Commission Latest Updates: പുതുവർഷം തുടങ്ങുന്നത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇരട്ട സമ്മാനവുമായിട്ടാണ് എന്നാണ് റിപ്പോർട്ട്.

7th Pay Commission: കണക്കുകൾ പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) പുതുവർഷത്തിൽ 3% വർധിച്ചേക്കുമെന്നാണ് പറയുന്നത്.  

1 /12

7th Pay Commission Updates: കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും പുതുവർഷത്തിൽ കാത്തിരിക്കുന്നത് ചില സന്തോഷ വാർത്തകൾക്കായിട്ടാണ്.  ഡിഎ വർദ്ധന, എട്ടാം ശമ്പള കമ്മീഷൻ, ഡിഎ അരിയർ എന്നിവയാണ് ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.  ഇതൊക്കെ പുതുവർഷത്തിൽ സാക്ഷാത്ക്കരിച്ചാൽ ഇവർക്ക് ലഭിക്കുന്നത് അക്ഷരാർത്ഥത്തിൽ ബമ്പർ നേട്ടങ്ങളായിരിക്കും.

2 /12

7th Pay Commission: പുതുവർഷത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടിപൊളി സമ്മാനങ്ങൾ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ചും ജീവനക്കാർ രണ്ടു നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നതും

3 /12

അതിൽ ഒന്ന് ഡിഎ ഇൻക്രിമെന്റാണ് മറ്റേത് 18 മാസത്തെ ഡിഎ കുടിശ്ശികയും. കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത (DA) ജനുവരിയിൽ മൂന്ന് ശതമാനം വർധനയുണ്ടായേക്കും. ക്ഷാമബത്ത 3% വർധിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമബത്തയും 56% ആയി വർധിക്കും.  

4 /12

2024 ജൂലൈ മുതൽ 2024 ഡിസംബർ വരെയുള്ള എഐസിപിഐ നമ്പറുകളെ അടിസ്ഥാനമാക്കി 2025 ജനുവരിയിലെ ക്ഷാമബത്ത കണക്കാക്കും. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ഡിഎയിൽ 3% വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

5 /12

കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും DA/DR നിരക്കുകൾ AICPI സൂചികയുടെ അർദ്ധവാർഷിക ഡാറ്റയെ അടിസ്ഥാനമാക്കി കൊണ്ട് ജനുവരി, ജൂലൈ മാസങ്ങളിൽ കേന്ദ്ര സർക്കാർ വർഷത്തിൽ രണ്ടുതവണ പരിഷ്ക്കരണം നടത്താറുണ്ട്.  ജൂലൈ-ഒക്ടോബർ എഐസിപിഐ സൂചിക 144.5ൽ എത്തിയിരുന്നു. ഇതോടെ ഡിഎ സ്കോർ 55.05 ശതമാനത്തിലെത്തിയിരുന്നു

6 /12

അതുകൊണ്ടുതന്നെ ഇത്തവണ ഡിഎ 3% കൂടുമെന്ന കാര്യത്തിൽ സംശയമില്ല എന്നാണ് റിപ്പോർട്ട്.  എങ്കിലും നവംബർ, ഡിസംബർ മാസങ്ങളിലെ കണക്കുകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. നിലവിൽഒരു കോടിയോളം കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും

7 /12

അനുദിനം ഉയരുന്ന വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ജീവനക്കാർക്ക് നൽകുന്ന ഒന്നാണ് ക്ഷാമബത്ത. ശമ്പള വ്യവസ്ഥയുടെ ഒരു പ്രധാന ഘടകമാണിത്

8 /12

കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള DA: DA% = [(കഴിഞ്ഞ 12 മാസത്തെ AICPI യുടെ ശരാശരി (അടിസ്ഥാന വർഷം 2001 = 100) – 115.76)/115.76] x 100; പൊതുമേഖലാ ജീവനക്കാർക്കുള്ള DA: DA% = [(കഴിഞ്ഞ 3 മാസത്തെ AICPI യുടെ ശരാശരി (അടിസ്ഥാന വർഷം 2001 = 100) – 126.33)/126.33] x 100

9 /12

അതുപോലെ കൊറോണക്കാലത്ത് 48 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 64 ലക്ഷം പെൻഷൻകാർക്കും 2020 ജൂലൈ മുതൽ 2021 ജനുവരി വരെയുള്ള സമയത്ത് നിർത്തിവച്ച ഗ്രാറ്റുവിറ്റിയുടെയും ക്ഷാമബത്തയുടെയും കുടിശ്ശിക സർക്കാർ  നൽകാനുണ്ട്. ഇതിനായി ഏറെ നാളായി ജീവനക്കാർ മുറവിളികൂട്ടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല

10 /12

ഇതിനിടെ 2025 ഫെബ്രുവരിയിൽ ബജറ്റ് അവതരിപ്പിക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് 18 മാസത്തെ ഡിഎ കുടിശ്ശിക സംബന്ധിച്ച വാർത്ത  വീണ്ടും ശക്തമാകുകയാണ്. ബജറ്റിൽ കുടിശ്ശിക നൽകുന്ന കാര്യം കേന്ദ്രസർക്കാർ ആലോചിച്ചേക്കുമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ പ്രതീക്ഷ. എന്നാൽ ഇത് സംബന്ധിച്ച് സർക്കാരിൽ നിന്ന് ഇതുവരെ ഒരു ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല

11 /12

ഡിഎ കുടിശ്ശിക വഴി ലഭിക്കുന്ന തുകയുടെ കണക്ക് ജീവനക്കാരുടെ ശമ്പളത്തെയും ഗ്രേഡ് പേയെയും ആശ്രയിച്ചായിരിക്കും. ലെവൽ 1 ജീവനക്കാർക്ക് ഏകദേശം 11800 രൂപ മുതൽ പരമാവധി 37554 രൂപ വരെയും ലെവൽ 13 ജീവനക്കാർക്ക് 144,200 മുതൽ 2,18,200 രൂപ വരെയും ലഭിക്കും എന്നാണ് കണക്ക്

12 /12

അതുപോലെ ലെവൽ 14 ജീവനക്കാർക്ക് കുറഞ്ഞത് 1,82,200 രൂപ മുതൽ പരമാവധി 2,24,100 രൂപ വരെയും ലഭിക്കും. ഇവിടെ സൂചിപ്പിച്ചിരിക്കുന്ന കണക്കുകൾ ഏകദേശം മാത്രമാണ്. ജീവനക്കാർക്ക് ലഭിക്കുന്ന യഥാർത്ഥ തുകയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

You May Like

Sponsored by Taboola