Robbery In Petrol Pump: കോഴിക്കോട്ട് പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച

കോട്ടൂളിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്‍റെ കവർച്ച. സംഭവം നടന്നത് അർദ്ധരാത്രിയോടെയാണ്. ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിലായിരുന്നു അജ്ഞാതൻ കവർച്ച നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 9, 2022, 08:36 AM IST
  • കോട്ടൂളിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്‍റെ കവർച്ച
  • ജീവനക്കാരനെ കെട്ടിയിട്ട് സിനിമാ മോഡലിലായിരുന്നു അജ്ഞാതൻ കവർച്ച നടത്തിയത്
Robbery In Petrol Pump: കോഴിക്കോട്ട് പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച

കോഴിക്കോട്: Robbery In Petrol Pump: കോട്ടൂളിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്‍റെ കവർച്ച. സംഭവം നടന്നത് അർദ്ധരാത്രിയോടെയാണ്. ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിലായിരുന്നു അജ്ഞാതൻ കവർച്ച നടത്തിയത്. 

Also Read: പബ്‌ജി കളിക്കാൻ സമ്മതിച്ചില്ല"; അമ്മയെ വെടിവെച്ച് കൊന്ന ശേഷം കൂട്ടുക്കാരോടൊപ്പം ആഘോഷിച്ച് 16 കാരൻ

അമ്പതിനായിരം രൂപ കളവ് പോയതായിട്ടാണ് പ്രാഥമിക നിഗമനം. കൃത്യം നടത്താൻ വന്ന സംഘത്തിൽ എത്ര പേരുണ്ടെന്ന വിവരം പോലീസ് വ്യക്തമാക്കിയിട്ടില്ല. പുലർച്ചെ 1:45 നാണ് കവർച്ച നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്നും സംഘം മുളകുപൊടി  വിതറുകയായിരുന്നു. മുളകുപൊടിയുടെ മണം അടിച്ചതോടെ ജീവനക്കാരൻ മുറി പരിശോധിച്ചതിനെ തുടർന്നാണ് മോഷ്‌ടാവ്‌ ജീവനക്കാരനെ മർദ്ദിച്ച് അവശനാക്കുകയും ശേഷം ഓഫീസിലുണ്ടായിരുന്ന പണമെടുത്ത് കടന്നുകളയുകയും ചെയ്തത്.

Also Read: കനത്ത സുരക്ഷയിൽ മഹാബലിപുരത്ത് നയൻ‌താര വിഘ്നേഷ് മാംഗല്യം ഇന്ന് 
 
സ്ഥലത്ത് മെഡിക്കൽ കോളേജ് പൊലീസിന്‍റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ അടക്കം എത്തി പരിശോധന നടത്തി. പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  മോഷ്ടാവ് കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയതെന്നും ഇയാളും ജീവനക്കാരനും തമ്മിൽ മൽപ്പിടുത്തം ഉണ്ടായത് സിസിടിവിയിൽ നിന്നും വ്യക്തമാണെന്നും പോലീസ് അറിയിച്ചു. 

Also Read: നയൻസും വിഘ്നേഷും ജൂൺ 9 ന് വിവാഹിതരാകും, അറിയാം അതിഥികളുടെ ലിസ്റ്റ് മുതൽ വിവാഹ കാർഡ് വരെ

കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച മോഷ്ടാവ് പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറുന്നതും തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മിൽ മൽപ്പിടുത്തമുണ്ടാകുന്നതും ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നതും സിസിടിവി  ദൃശ്യത്തിൽ കാണാം. ഒടുവിൽ ജീവനക്കാരന്‍റെ കൈ തുണി കൊണ്ട് കെട്ടിയിട്ട് ഇയാൾ ഓഫീസാകെ പരിശോധിക്കുകയാണ്. ഇതിന് ശേഷം ഇയാൾ പമ്പിൽ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News