Question Paper Leaked: ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസിന് ഇന്ന് നിർണായകം, ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Question Paper Leaked: വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്തി നൽകുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Jan 4, 2025, 11:36 AM IST
  • എം എസ് സൊല്യൂഷൻസ് സിഇഒയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
  • കോഴിക്കോട് സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്
  • ചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ് ഇന്ന് സത്യാ​ഗ്രഹസമരം നടത്തും
Question Paper Leaked: ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസിന് ഇന്ന് നിർണായകം, ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: ചോദ്യപേപ്പ‍ർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പ്രതിയും സർക്കാർ ഉദ്യോ​ഗസ്ഥരും ചേർന്ന് കുറ്റകരമായ ​ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. 

ഷുഹൈബിനെതിരെ ഗുരുതര ആരോപണങ്ങളാണ് പൊലീസ് ഉന്നയിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്തി നൽകുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 

ചോദ്യപേപ്പർ ചോർച്ച കേസിൽ കോടതിയിൽ സമർപ്പിച്ച റിപ്പോ‍ർട്ടിലാണ് പൊലീസിന്റെ നിരീക്ഷണം. അതിനിടെ കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ് ഇന്ന് സത്യാ​ഗ്രഹസമരം നടത്തും. 

Read Also: കലോത്സവം ബഹിഷ്കരിച്ച് സർക്കാർ ഡോക്ടർമാർ; ഡിഎംഒയ്ക്ക് കത്ത് നല്‍കി

എംഎസ് സൊല്യൂഷൻസ് യുട്യൂബ് ചാനൽ വഴി പ്രദർശിപ്പിച്ച വിവരങ്ങൾ ചോദ്യപേപ്പർ ചോർച്ചയ്ക്ക് തെളിവാണെന്ന് പൊലീസ് പറയുന്നു. ക്രിസ്മസ് ചോദ്യപേപ്പർ വിഡിയോയിൽ പലതും യഥാർത്ഥ ചോദ്യങ്ങൾ അതുപോലെ വന്നതാണ്. ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പല വിവരങ്ങളും കൃത്യമായി വിഡിയോയിൽ പറയുന്നുണ്ട്.

ഇത്തരത്തിലുള്ള ഓൺലൈൻ സംവിധാനങ്ങൾക്ക് ചോദ്യപേപ്പർ ചോർത്തികൊടുക്കുന്ന ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന സംശയം ബലപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. നേരത്തെ നിലനിന്നതിനെക്കാൾ ​ഗുരുതര ആരോപണങ്ങളാണ് നിലവിൽ പൊലീസ് ഉന്നയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News