കൊല്ലം: ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ രണ്ട് പേർ മരിച്ചു. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അപകടുണ്ടായത്. കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിന് സമീപമാണ് അപകടം നടന്നത്. മഹാരാഷ്ട്രയിൽ സ്ഥിരതാമസക്കാരായ തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരുടെ നില ഗുരുതരമാണ്. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. എംസി റോഡിൽ ചടയമംഗലം നെട്ടേത്തറയിൽ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവർ കന്യാകുമാരി വേണ്ടളിക്കാട് സ്വദേശികളാണ്. തിരുവനന്തപുരം ഭാഗത്ത് പോകുകയായിരുന്ന കാറും കൊട്ടാരക്കരയിലേക്ക് വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു.
ALSO READ: ഉമാ തോമസ് എം എൽ എയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി; ആരോഗ്യനിലയിൽ തൃപ്തിയുണ്ടെന്ന് ഡോക്ടർമാരുടെ സംഘം
പരിക്കേറ്റവരെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ പ്രവേശിപ്പിച്ചു. തെറ്റായ ദിശയിൽ വന്ന കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ബസ് ഡ്രൈവർ പറഞ്ഞത്. എന്നാൽ, ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാറിൽ ഇടിച്ചതായാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്.
കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറിയിരുന്നു. മരിച്ചവരിൽ ഒരാളുടെ മൃതദേഹം കടയ്ക്കൽ ആശുപത്രിയിലും മറ്റൊരാളുടെ മൃതദേഹം വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റവരിൽ ഒരു യുവാവിന്റെ ആരോഗ്യനില ഗുരുതരമാണ്. ഇയാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.