തൃശ്ശൂര്‍: മുത്തശ്ശിയെയും ചെറുമകനെയും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.താന്ന്യം കിഴിപ്പുള്ളിക്കര വായനശാലക്ക് സമീപം അംബിക (55), ചെറുമകൻ ആദിഷ് ദേവ് (7)
എന്നിവരാണ് മരിച്ചത്. ചെറുമകനെ കിണറ്റിലെറിഞ്ഞ് മുത്തശ്ശി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച രാവിലെയാണ് സംഭവം. കുട്ടിയേയും മുത്തശ്ശിയേയും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.
ഉടനെ കിണറ്റിൽ നോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.
Also Read: Vijay Babu Case: മുൻകൂർ ജാമ്യം നീളുന്നു, വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
നാട്ടികയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി കുട്ടിയുടെ മൃതദേഹവും, പിന്നീട് തിരച്ചിലിനൊടുവിൽ അംബികയുടെ മൃതദേഹവും കണ്ടെത്തി. അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയതിനെ തുടർന്ന് അമ്മാമയോടൊപ്പം താമസിച്ചുവരികയായിരുന്നു ആദിഷ്. കിഴുപ്പിള്ളിക്കര എസ്.എസ്.എ.എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...