Pala St Thomas College| നിതിനയെ കൊന്ന ശേഷം കടന്നു കളയാൻ പദ്ധതി, അഭിഷേക് പറയുന്ന കാരണം

പെട്ടെന്ന് ഇവിടെ നിന്നും കടക്കാം എന്ന അഭിഷേകിൻറെ തന്ത്രം പക്ഷെ പൊളിഞ്ഞത് ആളുകൾ കണ്ടതോടെയാണ്

Written by - Zee Malayalam News Desk | Last Updated : Oct 1, 2021, 01:19 PM IST
  • പ്രതി പാലാ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്
  • ഇനി അറിയേണ്ടത് കൊലയുടെ പിന്നിലെ യഥാർത്ഥ കാരണമാണ്
  • സംഭവത്തിന് ശേഷം കടന്നു കളയാൻ നോക്കിയ അഭിഷേകിനെ അവിടെ ഉണ്ടായിരുന്ന ആളുകൾ ചേർന്നാണ് പിടികൂടിയത്.
Pala St Thomas College| നിതിനയെ കൊന്ന ശേഷം കടന്നു കളയാൻ പദ്ധതി, അഭിഷേക് പറയുന്ന കാരണം

പാല: സെൻറ് തോമസ് കോളേജിൽ പെൺകുട്ടിയുടെ കൊലയുടെ പിന്നിൽ മുൻ കൂട്ടി ആസൂത്രണം നടന്നതായി സൂചന. പ്രതി കയ്യിൽ കരുതിയ മൂർച്ചയേറിയ ആയുധം തന്നെയാണ് ഇതിനുദാഹരണം. റിപ്പോർട്ടുകൾ പ്രകാരം നിരവധി തവണ അഭിഷേക് നിതിനയോട് പ്രണയാഭ്യർഥന നടത്തുകയും കുട്ടി നിരസിക്കുകയും ചെയ്തതതായാണ് സൂചന. 

വെക്കേഷണൽ കോഴ്സ് വിദ്യാർഥികളാണ് ഇരുവരും അത് കൊണ്ട് പരീക്ഷ നേരത്തെ എഴുതി കഴിഞ്ഞ  ശേഷമായിരുന്നു സംഭവം. ഒരേ ക്ലാസിലെ കുട്ടികളായിരുന്നത് കൊണ്ട് തന്നെ ഇരുവരും സംസാരിച്ച് നിൽക്കുന്നതും ആരും കാര്യമാക്കിയില്ല.

ALSO READ: Pala St Thomas College| പാല സെൻറ് തോമസ് കോളേജ് ക്യാമ്പസിൽ പെൺകുട്ടിയെ കഴുത്തറത്ത് കൊന്നു, ഉപയോഗിച്ചത് ഹാക്സോ ബ്ലേഡ്

അഭിഷേക് പാലാ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. ഇന അറിയേണ്ടത് കൊലയുടെ പിന്നിലെ യഥാർത്ഥ കാരണമാണ്. ഇതിന് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടി വരുമെന്ന് കോട്ടയം എസ്.പി ശിൽപ്പ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് ശേഷം കടന്നു കളയാൻ നോക്കിയ അഭിഷേകിനെ അവിടെ ഉണ്ടായിരുന്ന ആളുകൾ ചേർന്നാണ് പിടികൂടിയത്.

ALSO READ: Monson Mavunkal : പുരാവസ്തുക്കൾ ഇപ്പോൾ 2 തരം ഒന്ന് ഒറിജിനൽ രണ്ട് മെയ്ഡ് ഇൻ മാവുങ്കൽ, അറിയാം കേരളം തിരയുന്ന തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കല്ലിനെ കുറിച്ച്

പിന്നാലെ പോലീസിന് അറിയിച്ച് അവർ വന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോളേജ് ഗേറ്റിനോട് ചേർന്നായിരുന്നു കൊല നടന്നത്. പെട്ടെന്ന് ഇവിടെ നിന്നും കടക്കാം എന്ന അഭിഷേകിൻറെ തന്ത്രം പക്ഷെ പൊളിഞ്ഞു.ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ കോളേജ് ക്യാമ്പസിൽ ആണ് എല്ലാവരെയും ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത് വൈക്കം സ്വദേശി നിതിനമോൾ(22) ആണ് മരിച്ചത്.

സംഭവത്തിൽ പ്രതിയും മരിച്ച കുട്ടിയുടെ സഹപാഠിയുമായ അഭിഷേകിനെ പോലീസ് അറസ്റ്റ് ചെയ്തതു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News