പാലക്കാട്: Drugs Trafficking: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന ദമ്പതിമാർ ഇൽപ്പെടുന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. ബംഗളൂരുവിൽ നിന്നാണ് ദമ്പതിമാരടക്കം മൂന്നൂപേരേ പാലക്കാട് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ സ്വദേശി സന്തോഷ് ഇയാളുടെ ഭാര്യ അഭിഷാക് റോയ് സുഹൃത്ത് ഫായിസ് എന്നിവരാണ് പിടിയിലായത്.
Also Read: Tunisha Sharma Suicide Case: തുനിഷ ശര്‍മ്മയുടെ മരണം: സഹതാരം ഷീസാന്‍ അറസ്റ്റില്‍
ഈ മാസം ഒൻപതിന് 150 ഗ്രാം മൊത്തഫെറ്റുമായി നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ ആണ് ഇവർക്ക് മയക്ക് മരുന്ന് എത്തിക്കുന്ന ഈ സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിക്കുകയും തുടർന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു. സുഹൃത്തായ ഫായിസ് നേരത്തേയും മയക്കുമരുന്നു കേസിൽ പിടിക്കപ്പെട്ടിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Also Read: പുതുവർഷത്തിൽ ഈ 4 രാശിക്കാർ മിന്നി തിളങ്ങും, ലഭിക്കും വൻ ധനലാഭം!
അതിമാരക ലഹരി മരുന്നുമായി 3 പേര്‍ പിടിയിൽ; 25 എൽഎസ്ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തു
അതിമാരക ലഹരി മരുന്നായ ലൈസർജിക്ക് ആസിഡ് ഡൈഈതൈലമൈഡ് (എൽഎസ്ഡി) സ്റ്റാമ്പുകളുമായി മൂന്നു യുവാക്കളെ പൊലീസ് പിടികൂടി. ചാവക്കാട് നിന്നാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. മുല്ലശേരി അന്നകര പേനകം നാലു പുരക്കൽ വീട്ടിൽ ശ്രീരാഗ് (29 വയസ്), മുല്ലശേരി പെരിങ്ങാട് കൊല്ലംകുളങ്ങര വീട്ടിൽ അക്ഷയ് (27 വയസ്), എളവള്ളി പൂവത്തൂർ കുട്ടാട്ട് വീട്ടിൽ ജിത്തു (25 വയസ്) എന്നിവരെയാണ് പോലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കൂടാതെ ഈ യുവാക്കളിൽ നിന്ന് 25 എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തിട്ടുണ്ട്.
Also Read: Goodbye 2022: ഉർഫി ജാവേദിന്റെ ഈ ചിത്രങ്ങളാണ് ഈ വർഷം സോഷ്യൽ മീഡിയ ചർച്ച ചെയ്തത്, കാണാം..
സെൻട്രൽ സോൺ കമ്മീഷണർ സ്ക്വാഡും ചാവക്കാട് എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി ആണ് ഇവർ മൂന്ന് പേരെയും പിടികൂടിയത്. യുവാക്കൾ അതിമാരക ലഹരി മരുന്നുമായി എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഡി ശ്രീകുമാറിനാണ് ലഹരി മരുന്നിനെ കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...