Pravinkoodu Shappu: 'ചെത്ത്' സോം​ഗുമായി 'പ്രാവിൻകൂട് ഷാപ്പ്'; ആദ്യ ലിറിക്കൽ ​ഗാനം ട്രെൻഡിങ്ങിൽ

ജനുവരി 16ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 14, 2025, 01:01 PM IST
  • ചെത്ത് സോം​ഗ് ആണ് റിലീസ് ചെയ്തിരിക്കുന്നത്.
  • വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകർന്നിരിക്കുന്നു.
  • അപർണ്ണ ഹരികുമാർ, പത്മജ ശശികുമാർ, ഇന്ദു സനാഥ്, വിഷ്ണു വിജയ് എന്നിവരാണ് ​ഗാനം ആലപിച്ചത്.
Pravinkoodu Shappu: 'ചെത്ത്' സോം​ഗുമായി 'പ്രാവിൻകൂട് ഷാപ്പ്'; ആദ്യ ലിറിക്കൽ ​ഗാനം ട്രെൻഡിങ്ങിൽ

സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'പ്രാവിൻകൂട് ഷാപ്പ്'. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യത്തെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ചെത്ത് സോം​ഗ് ആണ് റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകർന്നിരിക്കുന്നു. അപർണ്ണ ഹരികുമാർ, പത്മജ ശശികുമാർ, ഇന്ദു സനാഥ്, വിഷ്ണു വിജയ് എന്നിവരാണ് ​ഗാനം ആലപിച്ചത്.

ജനുവരി 16ന് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിൽ ചാന്ദ്‌നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ എസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. അൻവർ റഷീദ് എന്റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറിൽ അൻവർ റഷീദാണ് ചിത്രം നിർമ്മിക്കുന്നത്. ഷൈജു ഖാലിദ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ്‌ ആണ് സംഗീതം ഒരുക്കുന്നത്. 

Also Read: Narivetta Movie: "മറവികൾക്കെതിരായ ഓർമയുടെ പോരാട്ടമാണ്, നരിവേട്ട"; ടൊവിനോയുടെ പോസ്റ്റ് വൈറൽ

 

ഗാനരചന മുഹ്സിൻ പരാരി, വിനായക് ശശികുമാർ, സുഹൈൽ കോയ എന്നിവർ ചേർന്നാണ് ​ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ ആര്‍ അന്‍സാർ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബിജു തോമസ്‌, പ്രൊഡക്ഷന്‍ ഡിസൈനർ ഗോകുല്‍ ദാസ്, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ്, ആക്ഷൻ കലൈ കിംഗ്സണ്‍, കളറിസ്റ്റ് ശ്രീക് വാര്യർ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, ഡിജിറ്റൽ പ്രൊമോഷൻ സ്നേക്ക് പ്ലാന്റ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്, വിതരണം എ ആന്റ് എ എന്റര്‍ടെയ്ന്‍‍മെന്‍റ്സ്, പി ആർ ഒ- എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News