Govindan Kutty on Me Too Case: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു, നടൻ ഗോവിന്ദൻകുട്ടിക്കെതിരെ കേസെടുത്തു

Govindan Kutty on Me Too Case: വാടക വീട് സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ല എന്നിവിടങ്ങളിലായി പലതവണ പീഡിപ്പിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു

Written by - Zee Malayalam News Desk | Last Updated : Dec 25, 2022, 06:44 PM IST
  • കുറച്ച് നാളുകൾക്ക് ശേഷം ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, തന്നെ മർദിച്ചതായും യുവതി പരാതിയിൽ ആരോപിക്കുന്നു
  • നവംബർ 24-നാണ് യുവതി പരാതി നൽകിയത്
  • ചാനലിലെ ടോക്‌ഷോയ്ക്കിടയിലാണ് ഇയാൾ യുവതിയുമായി പരിചയമായത്
Govindan Kutty on Me Too Case: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു, നടൻ ഗോവിന്ദൻകുട്ടിക്കെതിരെ കേസെടുത്തു

കൊച്ചി: നടിയും മോഡലുമായ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ  കേസെടുത്തു. എറണാകുളം നോർത്ത്‌ പൊലീസാണ് കേസെടുത്തത്.  ബലാത്സംഗം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഗോവിന്ദൻകുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. 

പരാതിയിൽ പറഞ്ഞത് പ്രകാരം എറണാകുളത്തെ വാടക വീട് സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ല എന്നിവിടങ്ങളിലായി പലതവണ പീഡിപ്പിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഗോവിന്ദൻകുട്ടിയുടെ തന്നെ യുട്യൂബ്‌ ചാനലിലെ ടോക്‌ഷോയ്ക്കിടയിലാണ് ഇയാൾ യുവതിയുമായി പരിചയമായത്.

പിന്നീട് വിവാഹ വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, തന്നെ മർദിച്ചതായും യുവതി പരാതിയിൽ ആരോപിക്കുന്നു. 

നവംബർ 24-നാണ് യുവതി പരാതി നൽകിയത്. എന്നാൽ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പിലൂടെ ഭീക്ഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News